
കടയ്ക്കൽ ദേവിയുടെ ഏറ്റവും പുതിയ ഭക്തിഗാനത്തിന്റെ പ്രകാശനം 15-04-2023 വൈകുന്നേരം 6 മണിക്ക് കടയ്ക്കൽ ദേവിക്ഷേത്രത്തിൽ വച്ച് നടന്നു

.പ്രകാശന കർമ്മം ക്ഷേത്രഉപദേശക സമിതി പ്രസിഡന്റ് എസ് വികാസ് നടത്തി.കടയ്ക്കൽ ശങ്കർനഗർ സ്വദേശി സുജിത്ത് സോമൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അനീഷ് സിംഫണിയാണ്.

ആലാപനം ഐഡിയ സ്റ്റാർസിഗറും നിരവധി സംഗീതാൽബങ്ങളിലൂടെയും ശ്രദ്ധേയയായ സിനിമ പിന്നണി ഗായിക പ്രിയങ്ക ഷിജു, ഓർക്കസ്ട്രാ ഉദയകുമാർ അഞ്ചൽ, ക്യാമറ & വീഡിയോ എഡിറ്റിംഗ് ശരത് ഭാവനയാണ്.

പീഠിക ശാന്തി, മുടിപ്പുര ശാന്തി, യജമാനൻ നട ശാന്തി ,ക്ഷേത്രഉപദേശക സമിതി അംഗങ്ങളായ സുനിൽ ശങ്കർനഗർ, അനിൽ ദേവി, പത്മകുമാർ, അനിൽകുമാർ സുനിൽ കോട്ടപ്പുറം ,
,സുജിത്ത് സോമൻ, അനീഷ് സിംഫണി, പ്രിയങ്ക ഷിജു, ഉദയകയുമാർ ശരത് ഭാവന,ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു




