ചിതറ ഗ്രാമം ട്രസ്റ്റിന്റെയും, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടേയും, കൊല്ലം അന്ധത നിവാരണ നിയന്ത്രണ സോസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 16-04-2023 ഞായർ രാവിലെ 7.30 മുതൽ ഒരു മണിവരെ സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും സംഘടിപ്പിക്കുന്നു.

ജീവ കാരുണ്യ മേഘലയിലും, വിദ്യാഭ്യാസ കലാ, സാംസ്ക്കാരിക പ്രവർത്തനങ്ങളിലും നിറ സാന്നിധ്യമാണ് ചിതറ, കിഴക്കുംഭാഗം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്രാമം ട്രസ്റ്റ്.ഈ കാലയളവിൽ മേഖലയിലെ അവശത അനുഭവിക്കുന്ന ജനങ്ങൾക്ക് കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം ധനസഹായം, ഭവന നിർമ്മാണ ധനസഹായം,പലയേറ്റീവ് രോഗികൾക്കും, കിടപ്പുരോഗികൾക്കും ആവശ്യമായ ഉപകരണങ്ങൾ എന്നിവ ട്രസ്റ്റ്‌ വിതരണം ചെയ്തു വരുന്നു.

വിശദവിവരങ്ങൾക്ക്
9562248968,9048493645
,9447454232,9400241947
9446110626,9048651430