
കൊല്ലം നഗരത്തിലെ തങ്കശ്ശേരി ബ്രേക്ക് വാട്ടർ ടൂറിസം പൊതുജനങ്ങൾക്കായി ഇന്ന് തുറന്നു നൽകി . മുകേഷ് MLA യുടെ സാനിധ്യത്തിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പദ്ധതി ഉത്ഘാടനം ചെയ്തു

കൊല്ലം ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ് തങ്കശ്ശേരി. കടലിൻറെ പശ്ചാത്തലത്തിൽ അഞ്ചരക്കോടി രൂപ ചെലവഴിച്ച് ടൂറിസം വകുപ്പ് പണിത തങ്കശ്ശേരി ബ്രേക്ക് ടൂറിസം പാർക്ക് സഞ്ചാരികൾക്ക് ഒരു പുതിയ അനുഭവമായിരിക്കും.

കടൽ കാഴ്ചകളും, അസ്തമയവും, തുറമുഖവും വിസ്മ കാഴ്ചകൾ സമ്മാനിക്കുന്ന തങ്കശ്ശേരിയിൽ ഒട്ടനവധി വൈവിദ്ധ്യങ്ങളായ പദ്ധതികളാണ് നിർമ്മാണം പൂർത്തീകരിച്ചത്.

കൊല്ലം ലൈറ്റ് ഹൗസിനോട് ചേർന്ന് തുറമുഖ വകുപ്പിന്റെ നിർമ്മാണ ചുമതലയിൽ തങ്കശ്ശേരി പുലിമുട്ടിനടുത്ത് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് കുട്ടികൾക്കായുള്ള പാർക്കും,സൈക്കിൾ ട്രാക്കും, ഇരിപ്പിടങ്ങളും അലങ്കാര വിളക്കുകളും ഒരുക്കിയിട്ടുള്ളത്.

കൂടാതെ ഇരുന്നൂറോളം പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയവും, കടൽ കാഴ്ചകൾ കാണാൻ വ്യൂ ഡെക്കും,ഷോപ്പുകൾ ഇൻഫർമേഷൻ സെന്റർ, കീയോസ്ക്കുകൾ, പുലിമുട്ടിന്റെ സൗന്ദര്യവൽക്കരണം,

ലാൻഡ് സ്‌കേപ്പിംഗ്,റാംപ് ചെറുപാലം, പാർക്കിംഗ് ഏരിയ ഉൾപ്പെടെ മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.


