തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 52.6 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഏപ്രിൽ 19ന് നടക്കും. വൈകുന്നേരം 4 മണിക്ക് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും.
സംസ്ഥാനത്ത് ആദ്യമായി ന്യൂറോ കാത്ത് ലാബും, സ്ട്രോക്ക് ഐസിയുവും സിടി ആൻജിയോഗ്രാം ഉൾപ്പെടെയുള്ള സമഗ്ര സ്ട്രോക്ക് യൂണിറ്റാണ് യാഥാർത്ഥ്യമായത്. മെഡിക്കൽ കോളേജിൽ ആദ്യമായി ലിനാക്, ഇന്റർവെൻഷണൽ പൾമണോളജി യൂണിറ്റ്, ബേൺസ് ഐസിയു, എംഎൽടി ബ്ലോക്കിന്റെ നിർമ്മാണം എന്നിവയുടെ ഉദ്ഘാടനവും ഉണ്ടാകും.