ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ച് ലുലുമാളിലെ ഭീമൻ ദഫ്മുട്ട്. റംസാൻ ആഘോഷങ്ങളുടെ സമാപനം കുറിച്ച് മാളിലെ ഗ്രാൻഡ് എട്രിയത്തിൽ നടന്ന ഭീമൻ ദഫ്മുട്ടാണ് ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടം നേടിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ള ഇരുനൂറ് സ്കൂൾ-, കോളേജ് വിദ്യാർഥികൾ ദഫ്മുട്ടിൽ പങ്കെടുത്തു. ആശിക്, നീരജ്, അജേഷ്, അജ്മൽ, നഫ്സൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സ് അഡ്ജുഡിക്കേറ്റർ വിവേക് ആർ നായർ, വേൾഡ് റെക്കോഡ്സ് ക്യൂറേറ്റർ പ്രജീഷ് നിർഭയ എന്നിവരായിരുന്നു ദഫ്മുട്ട് പരിശോധകര്‍. 

പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ്‌ എസ് എൻ രഘുചന്ദ്രൻ നായർ തുടങ്ങിയവർ മുഖ്യാതിഥികളായി. ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സിന്റെയും ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിന്റെയും സർട്ടിഫിക്കറ്റ് അഡ്ജുഡിക്കേറ്റർ വിവേക് ആർ നായർ, ലുലു ഗ്രൂപ്പ് റീജണൽ ഡയറക്ടർ ജോയ് ഷഡാനന്ദന് സമ്മാനിച്ചു.


error: Content is protected !!