
കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ രാജാരവിവർമയുടെ 175–-ാമത് ജന്മദിനാഘോഷം സംഘടിപ്പിച്ചു.
കിളിമാനൂർ രാജാരവിവർമ സാംസ്കാരിക നിലയത്തില രവിവർമയുടെ അർധകായ പ്രതിമയ്‌ക്കു മുന്നിൽ ഒ എസ് അംബിക എംഎൽഎ പുഷ്പാർച്ചന നടത്തി. അക്കാദമി മെമ്പർ ടോം ജെ വട്ടക്കുഴി, കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി ആർ മനോജ്, പഞ്ചായത്ത് അംഗങ്ങളായ എസ് ജോഷി, മോഹൻകുമാർ, ഉഷാകുമാരി, രാജാരവിവർമ കൾച്ചറൽ ഫോറം സെക്രട്ടറി എം ഷാജഹാൻ, ബി പ്രമേചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.


