പ്രണയാതുരനായ കാമുകനും തീഷ്ണ യൗവനത്തിന്റെ പ്രതികവുമായി ആറുപതിറ്റാണ്ടിലേറെക്കാലം അഫ്രപാളികളിൽ നിറഞ്ഞുനിന്ന മധു ചലച്ചിത്ര നായക സങ്കല്പങ്ങളെ മാറ്റിമറിച്ച പ്രതിഭാധനനാണെന്നും, നടൻ നിർമ്മാതാവ് സംവിധായകൻ എന്നീ നിലകളിലൊക്കെ നിറഞ്ഞാടിയ മധു ഇന്നും ചലച്ചിത്രലോകത്തെ വിസ്മയം ആണെന്നും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു.
കെ പി സി സി- കലാ സാംസ്കാരിക വിഭാഗമായ “സംസ്കാരസാഹിതി” ഏർപ്പെടുത്തിയ പ്രഥമ പ്രേംനസീർ പുരസ്കാരം തിരുവനന്തപുരത്ത് കണ്ണംമൂലയിൽ അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപത്തിഅയ്യായിരം രൂപയും പ്രശസ്തി പത്രവും ,പ്രത്യേകം രൂപകൽപ്പന ചെയ്ത ഫലകവും, പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. “സംസ്കാരസാഹിതി” സംസ്ഥാന ചെയർമാനും കെപിസിസി ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു, മുൻമന്ത്രിയും യുഡിഎഫ് കൺവീനറുമായ എം എം ഹസ്സൻ മുഖ്യപ്രഭാഷണം നടത്തി,മുൻ സ്പീക്കർ എൻ ശക്തൻ,പന്തളം സുധാകരൻ വിഎസ് ശിവകുമാർ,ചെറിയാൻ ഫിലിപ്പ്,ഡോക്ടർ എം ആർ തമ്പാൻ,നെയ്യാറ്റിൻകര സനൽ,വി ആർ പ്രതാപൻ രാജേഷ് കണ്ണൻമൂല,ഗിരിജ സേതുനാഥ്,ഡോക്ടർ ജോളി സക്കറിയ,ചലച്ചിത്ര സംവിധായകനും നിർമാതാവുമായ രഞ്ജിത്ത്, കെപിസിസി ജനറൽ സെക്രട്ടറി മരിയപുരം ശ്രീകുമാർ, അഡ്വക്കേറ്റ് ജി സുബോധൻ,പ്രൊഫസർ ബാലചന്ദ്രൻ, ജി ശരച്ചന്ദ്ര പ്രസാദ്, ഒ എസ് ഗിരീഷ്, മീനമ്പലം സന്തോഷ്,മായാ വിശ്വനാഥ് എന്നിവർ സംസാരിച്ചു
.ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണ് ഇതെന്നും വളരെക്കാലം സഹോദര തുല്യരായി ജീവിച്ച ഉറ്റസുഹൃത്ത് പ്രേംനസീറിന്റെ പേരിൽ ലഭിക്കുന്ന ആദ്യ പുരസ്കാരമാണ് ഇതൊന്നും 1962 ഉള്ള പ്രേംനസീറുമായുള്ള അവിസ്മരണീയമായ ഓർമ്മകൾ അയവിറക്കാനുള്ള നിമിഷമായി ചടങ്ങ് മാറിയെന്നും മധു നന്ദി പ്രസംഗത്തിൽ പറഞ്ഞു.