Month: April 2023

കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന ‘ദേശീയ സരസ് മേള’ ഇന്ന് കൊല്ലം നഗരത്തിൽ ആശ്രാമം മൈതാനത്ത്‌ ആരംഭിച്ചു

വിവിധ സംസ്ഥാനങ്ങളിലെ വനിതാ സംരംഭകർക്കും സഹായസംഘങ്ങൾക്കും ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനുമായി സർക്കാർ സഹകരണത്തോടെ കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന ‘ദേശീയ സരസ് മേള’ ഇന്ന് കൊല്ലം നഗരത്തിൽ ആശ്രാമം മൈതാനത്ത്‌ ആരംഭിച്ചു . വൈകിട്ട്‌ അഞ്ചിന്‌ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി സ. എം…

നിയമസഭാ മാധ്യമ അവാർഡുകൾ വിതരണം ചെയ്തു

നിയമസഭാദിനാചരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാര വിതരണം നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കാര്യക്ഷമമായ ചർച്ചകളിലൂടെ ജനോപകാരപ്രദമായ നിയമനിർമാണം നടത്തുന്ന കേരള നിയമസഭ രാജ്യത്തിന് തന്നെ അഭിമാനമാണെന്ന് സ്പീക്കർ പറഞ്ഞു. സാമാജികർ തമ്മിൽ ആരോഗ്യകരമായ ബന്ധം നിലനിർത്താൻ സാധിക്കുന്നത്…

തങ്കശ്ശേരി ബ്രേക്ക് വാട്ടർ ടൂറിസം പൊതുജനങ്ങൾക്കായി ഇന്ന് തുറന്നു നൽകി

കൊല്ലം നഗരത്തിലെ തങ്കശ്ശേരി ബ്രേക്ക് വാട്ടർ ടൂറിസം പൊതുജനങ്ങൾക്കായി ഇന്ന് തുറന്നു നൽകി . മുകേഷ് MLA യുടെ സാനിധ്യത്തിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പദ്ധതി ഉത്ഘാടനം ചെയ്തു കൊല്ലം ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ് തങ്കശ്ശേരി. കടലിൻറെ പശ്ചാത്തലത്തിൽ അഞ്ചരക്കോടി…

108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ “കനിവ് –-108’ ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. ആറ്റിങ്ങൽ കോരാണി സ്വദേശിനിയാണ്‌ പെൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വ രാത്രി 11.30 ഓടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽനിന്നെത്തിയ…

അംഗീകാരനിറവില്‍ കൊല്ലം ജില്ലാ ആശുപത്രി

തുടര്‍ച്ചയായി മൂന്നാം തവണയും ‘വേള്‍ഡ് ബെസ്റ്റ് ഹോസ്പിറ്റല്‍ അവാര്‍ഡ് 2023’ കരസ്ഥമാക്കി കൊല്ലം ജില്ലാ ആശുപത്രി. പ്രതിദിനം 2500 മുതല്‍ 3000 വരെ ഒ പികളും ഒരു ലക്ഷത്തിലധികം ഡയാലിസിസുകളും നൂറിലധികം ബ്രോംങ്കോ സ്‌കോപ്പി, ആര്‍ത്രോ സ്‌കോപ്പി, 2500ല്‍ അധികം ആന്‍ജിയോഗ്രാം,…

നൈപുണ്യവികസനത്തിന് കരുത്തേകി കഴക്കൂട്ടത്ത് അസാപ് സ്‌കിൽ പാർക്ക്

അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കും അസാപ് കേരളയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ.ബിന്ദു തിരുവനന്തപുരം കഴക്കൂട്ടം കിൻഫ്രാ പാർക്കിൽ ഉദ്ഘാടനം ചെയ്തു. അസാപ് സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന നൂതന തൊഴിൽ പരിശീലന കേന്ദ്രങ്ങളാണ്…

പരാതി പരിഹാരത്തിന് തദ്ദേശ വകുപ്പിൽ സ്ഥിരം അദാലത്ത് സംവിധാനത്തിന്റെ വെബ് പോർട്ടൽ

സമയബന്ധിതമായി സേവനം ലഭിക്കൽ പൗരന്റെ അവകാശം: മന്ത്രി എം.ബി രാജേഷ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ സ്ഥിരം അദാലത്ത് സംവിധാനത്തിന്റെ വെബ് പോർട്ടൽ നിലവിൽ വന്നു. ജനങ്ങളുമായി ഏറ്റവുമധികം ബന്ധപ്പെട്ട വകുപ്പായതിനാൽ തദ്ദേശസ്വയംഭരണ വകുപ്പിൽ ഒട്ടേറെ പരാതികൾ ലഭിക്കുന്നുണ്ട്. പക്ഷേ, അവ അതാത് തലങ്ങളിൽ…

സംസ്ഥാനത്ത് ഏപ്രിൽ 27, 28 റേഷൻ കടകൾക്ക് അവധി; ഏപ്രിലിലെ റേഷൻ വിതരണം മേയ് 5 വരെ

റേഷൻ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രവർത്തനങ്ങൾ നടത്തേണ്ടതിനാൽ സംസ്ഥാനത്ത് ഏപ്രിൽ 27, 28 തീയതികളിൽ റേഷൻ കടകളുടെ പ്രവർത്തനം നിർത്തി വയ്ക്കാൻ തീരുമാനിച്ചതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. നിലവിലെ സെർവറുകളിൽ സൂക്ഷിച്ചിരിക്കുന്ന ഡാറ്റാ,…

വെളിനല്ലൂർ “വഴിയിടം” പ്രൊജക്റ്റ് ബ്ലോക്ക് പ്രസിഡന്റ്‌ ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു

വെളിനല്ലൂർ ബസ്റ്റാൻഡിൽ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്ക് വഴിയിടം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് 15 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. അൻസർ അധ്യക്ഷനായിരുന്നു, ബ്ലോക്ക്…

പ്രൈഡ് പദ്ധതി:  ത്രിദിന പരിശീലന പരിപാടി 27 മുതൽ

സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ കേരള നോളജ് ഇക്കോണമി മിഷന്‍ വിവിധ കമ്യൂണിറ്റി അധിഷ്ഠിത സംഘടനകള്‍, കമ്മ്യൂണിറ്റി ലീഡേഴ്‌സ്, പിയര്‍ കൗണ്‍സിലര്‍, വോളണ്ടിയേഴ്‌സ്, എന്നിവര്‍ക്കായി നടത്തുന്ന ത്രിദിന പരിശീലന പരിപാടി ഏപ്രില്‍ 27 ന് ആരംഭിക്കും. അഭ്യസ്തവിദ്യരായ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ജീവിത ഗുണനിലവാരം…