Month: April 2023

ബുക്ക്മാർക്ക് പുസ്തകമേള 30 മുതൽ

പുസ്തകങ്ങൾക്ക് 70 ശതമാനംവരെ വിലക്കിഴിവ് നൽകുന്ന ബുക്ക്മാർക്ക് പുസ്തകമേള ഏപ്രിൽ 30ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ആരംഭിക്കും. വിവിധ ചരിത്ര ഗവേഷണ സാഹിത്യഗ്രന്ഥങ്ങൾക്കാണ് 10 മുതൽ 70 ശതമാനം വരെ വിലക്കിഴിവുളളത്. ഏപ്രിൽ 30 മുതൽ മെയ് 7 വരെയാണ് മേള.…

പാലക്കാട് എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.

പാലക്കാട് കരിമ്പുഴ കൂട്ടിലക്കടവിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.ശ്രീകൃഷ്ണപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളായിരുന്നു.നാലാം സെമസ്റ്റർ വിദ്യാർത്ഥികളായ ആദർശ്, ഫഹദ് എന്നിവരാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന കൂട്ടുകാരും നാട്ടുകാരും ചേർന്ന് കരക്കെത്തിച്ച ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഡോ.എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല: ഭൂമിയേറ്റെടുക്കൽ പൂർത്തിയായി

രണ്ടാംഘട്ടമായി 50 ഏക്കർകൂടി കൈമാറി തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട വിളപ്പിൽശാല ആസ്ഥാനമായുള്ള ഡോ.എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയ്ക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി. രണ്ടാംഘട്ടമായി 50 ഏക്കർ ഭൂമിയാണ് കൈമാറിയത്. റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ ജില്ലാ കളക്ടർ ജെറോമിക്…

ട്രെയിനിന് മുന്നിൽ കുരുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം.

മുട്ടപ്പാലം തച്ചോട് കുന്നവിള വീട്ടിൽ ഭാനുവാണ് (65) ട്രെയിനിനു മുന്നിൽ കുരുങ്ങി മരിച്ചത്. ഇന്ന് രാവിലെ ഒൻപതരയോടെ കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസ് വർക്കല സ്റ്റേഷന് തൊട്ടുമുമ്പുള്ള ലെവൽ ക്രോസിൽ എത്തിയപ്പോഴായിരുന്നു സംഭവം.ലെവൽ ക്രോസ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ്…

ലുലുമാളിലെ ദഫ്മുട്ടിന്‌ റെക്കോർഡ്

ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ച് ലുലുമാളിലെ ഭീമൻ ദഫ്മുട്ട്. റംസാൻ ആഘോഷങ്ങളുടെ സമാപനം കുറിച്ച് മാളിലെ ഗ്രാൻഡ് എട്രിയത്തിൽ നടന്ന ഭീമൻ ദഫ്മുട്ടാണ് ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടം നേടിയത്. തിരുവനന്തപുരം,…

“‘ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി”പദ്ധതി ഉദ്ഘാടനം ചെയ്തു.

അഷ്ടമുടി കായലിന്റെ സമഗ്രമായ പുനർജീവനം ലക്ഷ്യമിട്ട് കൊല്ലം കോർപ്പറേഷന്റെ നേതൃത്വത്തിൽ ആവിഷ്കരിക്കുന്ന ‘ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി’ ക്യാമ്പയിന്റെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനം ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി .എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മന്ത്രി…

കടയ്ക്കൽ GVHSS ലെ SPC അവധിക്കാല ക്യാമ്പ് ആരംഭിച്ചു

കടയ്ക്കൽ GVHSS ലെ SPC യുടെ അവധിക്കാല ക്യാമ്പ് ഏപ്രിൽ 27,28,29,30 തീയതികളിൽ നടക്കുന്നു. ഇതിന്റെ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ലതിക വിദ്യാധരൻ നിർവഹിച്ചു. PTA പ്രസിഡന്റ്‌ Adv. T R തങ്കരാജ് ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന്…

ഒഡെപെക്ക് മുഖേന ഒമാനിലെ സ്കൂളിലേക്ക് സൗജന്യ നിയമനം

ഒമാനിലെ പ്രമുഖ ഇന്ത്യൻ സി.ബി.എസ്.സി സ്കൂളിൽ പി.ജി.റ്റി ബയോളജി, പി.ജി.റ്റി/റ്റി.ജി.റ്റി മാത്തമാറ്റിക്സ് തസ്തികകളിൽ നിയമനത്തിന് ഓവർസീസ് ഡെവലപ്പ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ഒ.ഡി.ഇ.പി.സി) അപേക്ഷ ക്ഷണിച്ചു. അതാത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ഏതെങ്കിലും സി.ബി.എസ്.ഇ സ്കൂളിൽ ചുരുങ്ങിയത് രണ്ട്…

സ്പോർട്സ് സ്കൂൾ: ഫുട്ബോൾ സെലക്ഷൻ

തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂൾ, കുന്നംകുളം സ്പോർട്സ് ഡിവിഷൻ, കണ്ണൂർ സ്പോർട്സ് സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള ഫുട്ബോൾ സെലക്ഷൻ ട്രയൽസ് മെയ് 3 മുതൽ 10 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂളിൽ മെയ് 3നും എറണാകുളം…

തിരുവനന്തപുരം ജില്ലയിലെ ആദ്യ സൂര്യകാന്തി പാടമൊരുക്കി കൊല്ലയില്‍ പഞ്ചായത്ത്

തമിഴ്നാട് സുന്ദരപാണ്ഡ്യപുരത്തെ പാടങ്ങളില്‍ സൗന്ദര്യം വിടര്‍ത്തി നിന്നിരുന്ന സൂര്യകാന്തി പാടം ഇനി തിരുവനന്തപുരത്തും. സൂര്യകാന്തിയുടെ സുവര്‍ണ്ണപ്രഭ തിരുവനന്തപുരത്തെ മണ്ണിലും വിരിയിക്കാനുള്ള തയാറെടുപ്പിലാണ് പാറശാല മണ്ഡലത്തിലെ കൊല്ലയില്‍ ഗ്രാമപഞ്ചായത്ത്. ഒന്നര ഏക്കര്‍ പാടത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലയിലെ ആദ്യ സൂര്യകാന്തി കൃഷി ഒരുക്കുന്നത്. ധനുവച്ചപുരം…

error: Content is protected !!