വിവിധ സംസ്ഥാനങ്ങളിലെ വനിതാ സംരംഭകർക്കും സഹായസംഘങ്ങൾക്കും ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനുമായി സർക്കാർ സഹകരണത്തോടെ കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന ‘ദേശീയ സരസ് മേള’ ഇന്ന് കൊല്ലം നഗരത്തിൽ ആശ്രാമം മൈതാനത്ത്‌ ആരംഭിച്ചു . വൈകിട്ട്‌ അഞ്ചിന്‌ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി സ. എം ബി രാജേഷ്‌ ഉത്ഘാടനം ചെയ്തു .

മെയ് ഏഴുവരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്. ഇരുപത്തെട്ട് സംസ്ഥാനങ്ങളിൽനിന്നും എട്ട്​ കേ​ന്ദ്രഭരണപ്രദേശങ്ങളിൽനിന്നുമുള്ള സംരംഭകർ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ രുചിവൈവിധ്യങ്ങൾ അനുഭവിച്ചറിയാൻ ‘ഇന്ത്യ ഫുഡ് കോർട്ട്’എന്ന പേരിൽ ഭക്ഷ്യമേളയും സംഘടിപ്പിച്ചിട്ടുണ്ട്

. ശീതീകരിച്ച 275 വിപണന സ്റ്റാളും 30 ഫുഡ് സ്റ്റാളുമുണ്ടാകും. ബഡ്സ് സ്കൂൾ കുട്ടികളുടെയും പ്രശസ്ത കലാകാരന്മാരുടെയും നേതൃത്വത്തിലുള്ള കലാപരിപാടികൾ മേളയ്‌ക്ക്‌ കൊഴുപ്പേകും. 7500 മുതൽ 10,000 കുടുംബശ്രീ അംഗങ്ങൾവരെ പങ്കെടുക്കുന്ന മെഗാ തിരുവാതിര ഉദ്ഘാടനത്തിന്റെ ഭാഗമായി അരങ്ങേറി .

എല്ലാ ദിവസവും രാവിലെ 10ന്‌ സിമ്പോസിയം, പകൽ രണ്ടിന്‌ കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ, വൈകിട്ട്‌ നാലിന്‌ സംവാദം, രാത്രി ഏഴുമുതൽ മെഗാമേളകൾ എന്നിവ ഉണ്ടാകും.