ജൂൺ മാസം അവസാനത്തോടെ കേരളത്തിലെ ആദ്യത്തെ 15 വില്ലേജുകളിൽ ‘എന്റെ ഭൂമി’ എന്ന പേരിൽ ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം നിലവിൽ വരുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു.
ഭൂമി രജിസ്റ്റർ ചെയ്യുന്ന സമയത്ത് തന്നെ ഭൂമിയുടെ പോക്ക് വരവും ലൊക്കേഷനും സ്കെച്ചും അറിയാൻ കഴിയുന്ന വിധത്തിൽ രജിസ്ട്രേഷൻ, റവന്യൂ, സർവേ വകുപ്പിന്റെ പോർട്ടലുകളായ പേളും, റെലീസും, ഇ മാപ്പും ഒത്തുചേർന്നാണ് ‘എന്റെ ഭൂമി’ എന്ന പേരിൽ ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം വരുന്നത്. ജൂൺ മാസത്തിൽ തന്നെ കോഴിക്കോട് തിക്കോടി വില്ലേജിൽ മൂന്ന് പോർട്ടലുകളെയും ബന്ധപ്പെടുത്തുന്ന ഇന്റഗ്രേറ്റഡ് പോർട്ടൽ നിലവിൽ വരുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 94 ലക്ഷം കുടുംബങ്ങളിലെ ഒരു അംഗത്തെയെങ്കിലും വകുപ്പിന്റെ സേവനങ്ങൾ ഡിജിറ്റലായി സ്വീകരിക്കാൻ പര്യാപ്തരാക്കുന്ന തരത്തിൽ റവന്യൂ ഇ സാക്ഷരത നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു