
കൊല്ലം ജില്ലയിൽ പ്രകൃതി തന്നെ വിസ്മയ കാഴ്ചകൾ സമ്മാനിക്കുന്ന ഒരിടമാണ് മാറ്റിടാംപാറ.
കടക്കൽ ടൗണിൽ നിന്നും ഏകദേശം അരക്കിലോമീറ്റർ മാറി ഉയരമുള്ള. തെക്കൻ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റപ്പാറയാണിത്.ഈ പാറയുടെ മുകളിൽ കയറുക എന്നത് അല്പം സാഹസികമായ കാര്യം തന്നെയാണ്,

കയറിപ്പറ്റിയാൽ ഒരു പ്രത്യേക അനുഭൂതി തന്നെയാണ് ഇവിടം സമ്മാനിക്കുന്നത് സാഹസികത ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു ഇടം കൂടിയാണിത്.രണ്ട് ഘട്ടങ്ങളായാണ് പാറയുടെ കിടപ്പ് ആദ്യത്തെ ഭാഗം വരെ എല്ലാവർക്കും കയറാം ആദ്യഭാഗം കയറി മുകളിൽ എത്തുമ്പോൾ പാറയിൽ തീർത്ത മനോഹരമായ കുളം കാണാം.

കുളത്തിലിറങ്ങിയാൽ കൽപ്പടവ് കൊത്തി വച്ചിട്ടുണ്ട് പൂർവ്വികരുടെ കരവിരുത് ഈ കുളത്തിലും കൽപ്പടവുകളിലും നമുക്ക് കാണാം. അവിടത്തെ കാഴ്ചകൾ കണ്ടുകഴിഞ്ഞാൽ പിന്നെ മുകളിലേക്കുള്ള കയറ്റമാണ് വളരെ ദുഷ്കരമാണ് കയറ്റം.ചെങ്കുത്തായി കിടക്കുന്ന പാറയിൽ കൂടി അതിസാഹസമായി തന്നെ കയറണം. മുകളിൽ എത്തിക്കഴിഞ്ഞാൽ അവിടെ നിന്നും മനസ്സിന് കുളിരേകുന്ന കാഴ്ചകളാണ് കാണാൻ കഴിയുക.

മുകളിൽ നിന്നും കടക്കൽ ടൗണിന്റെ ദൃശ്യം മനോഹരമാണ്,കൂടാതെ തെക്കൻ കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളായ ജഡായുപ്പാറ, കുടുക്കത്തുപാറ, വർക്കല ബീച്ച് എന്നിവ മുകളിൽ നിന്ന് കാണാൻ കഴിയും. അങ്ങ് ദൂരെ പൊന്മുടി മലയുടെ ദൃശ്യവും ഏറെ മനോഹരമാണ്.ഈ മനോഹരമായ പാറയുടെ കാഴ്ചകൾ മാത്രമല്ല ഇവിടെ കാണാൻ കഴിയുക ചെറുതും വലുതുമായ പാറക്കൂട്ടങ്ങളും പുൽമേടുകളും മനസ്സിന് നിറവേകുന്ന കാഴ്ചകളാണ് പാറയിൽ നിന്നും താഴെ ഇറങ്ങിയാൽ മനോഹരങ്ങളായ കാഴ്ചകൾ പിന്നെയും ഉണ്ട്.

ചെറുതും വലുതുമായ ഒമ്പത് പ്രകൃതിദത്ത ഗുഹകളാണ് ഇവിടെ കാണാൻ കഴിയുക ഓരോ ഗുഹക്കകത്തും കയറുമ്പോൾ പെട്ടെന്ന് ശിവീകരിച്ച മുറിക്കുള്ളിലുള്ളത് പോലെയുള്ള അനുഭവമാണ് ഓരോ ഗുഹകളും. വ്യത്യസ്ത കാഴ്ചകൾ സമ്മാനിക്കുന്നു.

വ്യത്യസ്ത ഇനത്തിൽപ്പെട്ട വാനരന്മാരെ നമുക്കിവിടെ കാണാൻ കഴിയും സംസ്ഥാനത്ത് തന്നെ ഏറ്റവും പ്രധാന സാഹസിക വിനോദസഞ്ചാര മേഖലയായി മാറാൻ കഴിയുന്ന എല്ലാ ഭൗതിക സാഹചര്യങ്ങളും ഇവിടെയുണ്ട് മാത്രവുമല്ല തൊട്ടടുത്ത വിനോദസഞ്ചാര കേന്ദ്രങ്ങളായ ജഡായുപ്പാറ ഒടുക്കത്ത് പാറ എന്നിവ ബന്ധിപ്പിച്ചുകൊണ്ട് ഒരു ടൂറിസം പാക്കേജ് നടപ്പിലാക്കാൻ കഴിയും.

കടക്കൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി സർക്കാരിലേക്ക് കൊടുക്കുകയും, വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് റവന്യൂ വകുപ്പ് സ്ഥലം അളന്നു തിട്ടപ്പെടുത്തുകയും ചെയ്തു.നിലവിലെ കടക്കൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി പദ്ധതി നടപ്പിലാക്കാൻ വേണ്ടുന്ന പ്രാരംഭ നടപടി കൈക്കൊള്ളുകയും അതിന്റെ പ്രവർത്തനവുമായി മുന്നോട്ടു പോവുകയുമാണ് .

കടക്കൽ പഞ്ചായത്തിലെ ജനശ്രദ്ധ ആകർഷിക്കുന്ന മാറ്റിടാംപാറ,വിപ്ലവ സ്മാരകം കടക്കൽ ദേവി ക്ഷേത്രങ്ങൾ,ക്ഷേത്രക്കുളം തുടങ്ങിയ കൂട്ടിയി ണക്കിക്കൊണ്ട് ഒരു വിനോദസഞ്ചാരകേന്ദ്രം ആക്കാനുള്ള പദ്ധതി ബഹുമാനപ്പെട്ട പൊതുമരാമത്ത് ടൂറിസംവകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസുമായുള്ള കൂടിക്കാഴ്ചയിൽ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാർ സമർപ്പിക്കുകയുണ്ടായി.



