വർഷങ്ങൾക്കുമുമ്പ് ഒരു ടെലിവിഷൻ പരിപാടിയിൽ വിവാഹത്തട്ടിപ്പിന്‌ ഇരയായ പെൺകുട്ടിയുടെ മുഖം കണ്ടതാണ്‌ തൃശൂർ സ്വദേശി സിന്ധു ബാലനെ കുടുംബശ്രീ മാട്രിമോണി എന്ന ആശയത്തിലേക്ക് എത്തിച്ചത്‌. കേരളത്തിലെ വിവാഹത്തട്ടിപ്പിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയായിരുന്നു 2016ൽ സംരംഭത്തിന്റെ തുടക്കം. ആരംഭത്തിൽ വലിയ എതിർപ്പുകളും കളിയാക്കലുകളും നേരിടേണ്ടിവന്നു സിന്ധുവിന്‌. പക്ഷേ, ഇന്ന്‌ രണ്ടായിരത്തോളംപേർക്ക്‌ തൊഴിൽ നൽകാൻ കഴിയുന്ന സ്ഥാപനമായി “കുടുംബശ്രീ മാട്രിമോണി’ വളർന്നു.

പ്രത്യേക വെബ്‌സൈറ്റ്‌ വഴിയാണ്‌ രജിസ്‌ട്രേഷൻ. അന്വേഷണങ്ങളുമായി എത്തുന്നവരെക്കുറിച്ച്‌ അന്വേഷിച്ച്‌ വിവരങ്ങൾ വെബ്‌സൈറ്റിൽ രജിസ്‌റ്റർ ചെയ്യും. വിവരശേഖരണം നടത്തുന്ന കുടുംബശ്രീ അംഗങ്ങൾക്കും പുറത്തുനിന്നുള്ളവർക്കും മികച്ച വരുമാനം നേടാൻ സാധിക്കുന്നുണ്ടെന്ന്‌ സിന്ധു കോൺക്ലേവിൽ പറഞ്ഞു. ഇതുവരെ ആയിരത്തോളം വിവാഹങ്ങൾ “കുടുംബശ്രീ മാട്രിമോണി’ വഴി നടന്നു.

വർഷങ്ങൾക്കുമുമ്പ് ഒരു ടെലിവിഷൻ പരിപാടിയിൽ വിവാഹത്തട്ടിപ്പിന്‌ ഇരയായ പെൺകുട്ടിയുടെ മുഖം കണ്ടതാണ്‌ തൃശൂർ സ്വദേശി സിന്ധു ബാലനെ കുടുംബശ്രീ മാട്രിമോണി എന്ന ആശയത്തിലേക്ക് എത്തിച്ചത്‌. കേരളത്തിലെ വിവാഹത്തട്ടിപ്പിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയായിരുന്നു 2016ൽ സംരംഭത്തിന്റെ തുടക്കം. ആരംഭത്തിൽ വലിയ എതിർപ്പുകളും കളിയാക്കലുകളും നേരിടേണ്ടിവന്നു സിന്ധുവിന്‌. പക്ഷേ, ഇന്ന്‌ രണ്ടായിരത്തോളംപേർക്ക്‌ തൊഴിൽ നൽകാൻ കഴിയുന്ന സ്ഥാപനമായി “കുടുംബശ്രീ മാട്രിമോണി’ വളർന്നു.

പ്രത്യേക വെബ്‌സൈറ്റ്‌ വഴിയാണ്‌ രജിസ്‌ട്രേഷൻ. അന്വേഷണങ്ങളുമായി എത്തുന്നവരെക്കുറിച്ച്‌ അന്വേഷിച്ച്‌ വിവരങ്ങൾ വെബ്‌സൈറ്റിൽ രജിസ്‌റ്റർ ചെയ്യും. വിവരശേഖരണം നടത്തുന്ന കുടുംബശ്രീ അംഗങ്ങൾക്കും പുറത്തുനിന്നുള്ളവർക്കും മികച്ച വരുമാനം നേടാൻ സാധിക്കുന്നുണ്ടെന്ന്‌ സിന്ധു പറഞ്ഞു. ഇതുവരെ ആയിരത്തോളം വിവാഹങ്ങൾ “കുടുംബശ്രീ മാട്രിമോണി’ വഴി നടന്നു.