
കടയ്ക്കൽ സാസ്കാരിക സമിതി ക്രിക്കറ്റ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോച്ചിൻ്റെ നേതൃത്വത്തിൽ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പും,
ഒളിമ്പ്യൻ മുഹമ്മദ് അനസിൻ്റെ കോച്ചും, കായിക അധ്യാപകനുമായ അൻസർ നിലമേലിൻ്റെ നേതൃത്വത്തിൽ കായിക പരിശീലനവും കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് വിക്രമൻ കോച്ചിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കടയ്ക്കൽ സാംസ്‌കാരിക സമിതി പ്രസിഡന്റ് കടയ്ക്കൽ ഷിബു അധ്യക്ഷനായിരുന്നു,

സി ദീപു,സാംസ്‌കാരിക സമിതി സെക്രട്ടറി അരുൺ, കോച്ച് അൻസർ എന്നിവർ സംസാരിച്ചു, സാംസ്‌കാരിക സമിതി ഭാരവാഹികളായ ദീപു ആർ, അനൂപ് കുറ്റിക്കാട്, കുട്ടികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു, സുജീഷ് ലാൽ നന്ദി പറഞ്ഞു.

കടയ്ക്കൽ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ 2020 നവംബർ മുതൽ പ്രൊഫഷണലായി ക്രിക്കറ്റ് പരിശീലിക്കാനായി KSS ക്രിക്കറ്റ് അക്കാദമി പ്രവർത്തിച്ചു വരുന്നു.

ക്രിക്കറ്റ് കോച്ചിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും വലിയ നെട്സ് നിർമ്മിക്കാൻ ഈ ചുരുങ്ങിയ കാലയളവിൽ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്.
100 ൽ പരം കുട്ടികൾ പരിശീലനതിനെത്തുന്ന ക്രിക്കറ്റ് അക്കാദമിയിൽ ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ഇൻ ഇന്ത്യ (BCCI), കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA), എന്നിവയുടെ അംഗീകാരമുള്ള കോച്ചുകൾ പരിശീലനം നൽകി വരുന്നു.
5 വയസ്സുമുതൽ പ്രായമുള്ള ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പരിശീലനം നൽകിവരുന്ന KSS ക്രിക്കറ്റ് അക്കാദമിയിൽ നിന്നും കൊല്ലം ക്രിക്കറ്റ് അസോസിയേഷൻ (QDCA) under 14 boys, Under 14 girls വിഭാഗങ്ങളിലെ ജില്ലാ ടീമുകളിലേക്ക് Kss അക്കാദമിയിൽ നിന്നും നിരവധി കുട്ടികൾക്ക് സെലക്ഷൻ നേടാൻ കഴിഞ്ഞിട്ടുണ്ട്.

കേരള, ഇന്ത്യൻ ടീമുകളിലേക്ക് നമ്മുടെ നാട്ടിലെ കുട്ടികളെയും കൂടി കൈപിടിച്ച് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഉത്തരവാദിത്തത്തോടും, തികഞ്ഞ അച്ചടക്കത്തോടും കൂടി പ്രവർത്തിക്കുന്ന KSS ക്രിക്കറ്റ് അക്കാദമിയിലേക്കുള്ള അഡ്മിഷൻ വീണ്ടും ആരംഭിച്ചിരിക്കുന്നു.

.

Contact No. 7012182649,9447153016,
9447033220,8086010860


