
രാജ്യത്തെ വനിതാ സംരംഭകരുടെയും സ്വയംസഹായ സംഘങ്ങളുടെയും വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങളും രുചിഭേദങ്ങളുമായി ദേശീയ സരസ് മേളയ്ക്കായി കൊല്ലം ഒരുങ്ങുന്നു.കുടുംബശ്രീ സംസ്ഥാന മിഷൻ ഒരുക്കുന്ന മേള 27 മുതൽ മേയ് 7 വരെ ആശ്രാമം മൈതാനിയിലാണ് നടക്കുക.

രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ നിന്നും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും സംരംഭകർ പങ്കെടുക്കും.75 വിപണന സ്റ്റാളുകളും ഭാരതത്തിന്റെ രുചി വൈവിദ്ധ്യങ്ങൾ സന്ദർശകർക്ക് ഒരു കുടക്കീഴിൽ അനുഭവിച്ചറിയാൻ “ഇന്ത്യ ഫുഡ് കോർട്ട്” എന്ന പേരിൽ ഭക്ഷ്യമേളയും സംഘടിപ്പിക്കും.

മേളയുടെ എല്ലാ ദിനങ്ങളിലും ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ സെമിനാറുകൾ,വിവിധ സിഡിഎസ് കളിൽ നിന്ന് ബഡ്‌സ് സ്കൂൾ കുട്ടികളുടെ കലാപരിപാടികൾ പ്രശസ്ത കലാകാരന്മാരുടെ പരിപാടികൾ എന്നിവയും അരങ്ങേറും പ്രവേശനം സൗജന്യമാണ്.

രാജ്യത്തെ ഗ്രാമീണ സംരംഭകർക്ക് മികച്ച വിപണി ഉറപ്പാക്കുക, ഇടനിലക്കാരില്ലാതെ ഉത്പന്നങ്ങൾ വിൽക്കാൻ അവസരം സൃഷ്ടിക്കുക എന്നിവയാണ് മേളയുടെ ലക്ഷ്യങ്ങൾ

.
സരസ് മേളയുടെ ലോഗോ പ്രൊഫൈൽ പിക്ചർ ആക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.



