
കല്യാൺ ജ്വല്ലേഴ്സിന്‍റെ പേരിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്ന ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് കമ്പനി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പു നൽകി. കല്യാൺ ജ്വല്ലേഴ്സിന്‍റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് 22 ക്യാറ്റ് സ്വർണ്ണം സമ്മാനമായി നേടാം എന്ന വ്യാജ സന്ദേശത്തോടൊപ്പം ഉള്ള ലിങ്കാണ് വാട്സാപ്പിലും മറ്റ് സമൂഹമാധ്യമങ്ങളിലും ലഭിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ വിവരങ്ങൾ ഓരോന്നായി ആവശ്യപ്പെടുകയാണ്ഈ സമ്മാനപദ്ധതിയുമായി കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യ ലിമിറ്റഡ് യാതൊരു ബന്ധവുമില്ലെന്നും ഇതിനെതിരെ തൃശ്ശൂർ പോലീസ് സൈബർ ക്രൈം വിഭാഗത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു

