
തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്കൂളിന്റെ ഭാഗമായി വെട്ടിക്കവല ക്ഷേത്രകൊട്ടാരത്തിൽ കലാക്ഷേത്രം പ്രവർത്തനം തുടങ്ങി. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ ഉദ്ഘാടനംചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് കെ ഷിബുകുമാർ അധ്യക്ഷനായി.
പ്രിൻസിപ്പൽ എ ഇ ഭാവി സ്വാഗതവും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ദേവസ്വം ബോർഡ് അംഗം ജി സുന്ദരേശൻ, എം ബാലചന്ദ്രൻ, അരുൺലാൽ, കെ രമേശൻപിള്ള, അനിതകുമാരി എന്നിവർ സംസാരിച്ചു. ആദ്യഘട്ടം ചെണ്ട, മൃദംഗം, വയലിൻ, സംഗീതം എന്നിവയാണ് ഇവിടെ പഠിപ്പിക്കുന്നത്. പ്രായഭേദമില്ലാതെ ആർക്കും പരിശീലനത്തിന് പ്രവേശനം ലഭിക്കും.


