പ്രമുഖരുടെ ഛായാചിത്രങ്ങൾ ഡിജിറ്റൽ ആർട്ടിലൂടെ മനോഹരമായി തയ്യാറാക്കി ശ്രദ്ധനേടി കടയ്ക്കൽ സ്വദേശിനിയായ ലെച്ചു ലനീഷ്.
ആറുവർഷത്തി ലധികമായി ഡിജിറ്റൽ ആർട്ടുകൾ ചെയ്തുവരുന്നു.
പ്രമുഖരുടെ കൂടാതെ വിവാഹ ഫോട്ടോകൾ, മാഞ്ഞുപോയ വർഷങ്ങൾ പഴക്കമുള്ള ഫോട്ടോകൾ ഡിജിറ്റൽ രൂപത്തിലാക്കി നൽകുന്നു. ഫേസ്ബുക്കിൽ LECHUSARTS എന്ന ഒരു പേജിലൂടെ ധാരാളം ഓർഡറുകൾ ലഭിക്കുന്നു.
CPIM സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷിന് ലെച്ചു വരച്ച പെയിന്റിംഗ് കടയ്ക്കലിലെ ജനകീയ യാത്രയുടെ വേദിയിൽ വച്ച് നൽകുകയുണ്ടായി, കടയ്ക്കൽ സ്വദേശിയായ കളക്ടർ ഡോ: അരുൺ എസ് നായർ, കടയ്ക്കൽ സബ്ഇൻസ്‌പെക്ടർ ജ്യോതിഷ് ചിറവൂർ തുടങ്ങി ഒട്ടനേകം പേർക്ക് ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്.
ഇതുകൂടാതെ ചെമ്പരത്തി ഓർഗാനിക്സ് എന്ന ഒരു കമ്പനിയുടെ ഉടമകൂടി ആണ് ലച്ചു. തികച്ചും പ്രകൃതിദത്തമായ ഒട്ടനവധി ഉത്പ്പന്നങ്ങൾ ഇവിടെ നിന്നും ലഭ്യമാണ്.
പെയിന്റിംഗുകൾ കൂടാതെ കരകൗശല വസ്തുക്കൾ നിർമിക്കുന്നതിലൂടെയും ലെച്ചു ചെറിയ വരുമാനം കണ്ടെത്തുന്നുണ്ട്.കടയ്ക്കൽ സ്വാമിമുക്കിൽ ലെച്ചൂസ് ആർട്ട് എന്ന സ്ഥാപനം ഉണ്ട്.ബോട്ടിൽ ആർട്ട്, ലോഗോ,ബർത്ഡേ ഗിഫ്റ്റുകൾ, ആനിവേഴ്സറി ഗിഫ്റ്റുകൾ, വീടിനാവശ്യമായ അലങ്കാര വസ്തുക്കൾ എന്നിങ്ങനെ ലെച്ചുവിന്റെ കൈ പതിയാത്തതായി ഒന്നുമില്ല ഭർത്താവ് ലനീഷ് ഒരുമകനുണ്ട് അയാൻ ദേവ്.
ആരെയും കണ്ട് ഭയപ്പെടേണ്ട. ഒരാൾ ഒന്ന് ചെയ്യുന്നതുകൊണ്ട് നമ്മളത് ചെയ്താൽ രക്ഷപ്പെടുമോ അതൊന്നും ചിന്തിക്കേണ്ട. ഓപ്പോസിറ്റ് നിക്കണ ആളെ നോക്കിയാൽ നിങ്ങൾ മുരടിച്ചുപോകത്തെ ഒള്ളു. നിങ്ങൾ നിങ്ങളെയും, നിങ്ങളുടെ കഴിവുകളെയും ഫോക്കസ് ചെയ്തു ജീവിക്കു. ചെയ്യുന്നതെന്താണോ അതിൽ ക്വാളിറ്റിയും മറ്റും കോംപ്രമൈസ് ചെയ്യാതെ മുന്നോട്ട് പോയാൽ തന്നെ സപ്പോർട്ട്, കസ്റ്റമേഴ്സ് ഒക്കെയും നിങ്ങൾക് increse ആകും.ഇതിനൊക്കെ ആദ്യം വേണ്ടത് സ്വന്തമായി ഒരു തീരുമാനം എടുക്കുക എന്നതാ.അത് മറ്റുള്ളവരെ വിഷമിപ്പിക്കാതെ ആവണം എന്ന് മാത്രം
നമ്മൾ നമ്മളെ തന്നെ ഫോക്കസ് ചെയ്താൽ സമയവും സപ്പോർട്ടും ഒക്കെ താനെ വന്നോളും
പിന്നെ നമ്മൾ പഠിച്ചത് തന്നെ നമ്മൾ ജോലിയായി ചെയ്യണമെന്ന് നിർബന്ധമുണ്ടോ? തോന്നുന്നില്ല. ലാബ് ടെക്നീഷ്യൻ ആണ് പഠിച്ചത്. ശമ്പളം 9000 ആയിരുന്നു. ഇന്ന് തനിക്ക് അതിന്റെ പതിന്മടങ്ങു കണ്ടെത്താൻ സാധിക്കുന്നു
പാഷൻ PROFFESION ആക്കിയാൽ നമ്മളും ഹാപ്പി നമ്മുടെ കസ്റ്റമേഴ്സും ഹാപ്പി ഇതാണ് ലെച്ചുവിന്റെ ബിസിനസ്സ് രഹസ്യം.
വിലാസം
Lachusart
Swamimukk
Kadakkal
7592954894
റിപ്പോർട്ട്
സുജീഷ് ലാൽ
കടയ്ക്കൽ