കടയ്ക്കൽ കൊല്ലായിൽ സ്വദേശി കാസർഗോഡ് ട്രാഫിക് എസ് ഐ ബൈജു(54) വിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.ബുധനാഴ്ച്ച ഡ്യൂട്ടിയ്ക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വഷിച്ച് എത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.ഭാര്യയോടും, മക്കളോടും ഒപ്പം നേരത്തെ കാസർകോട് തന്നെയാണ് താമസിച്ച് വന്നിരുന്നത്. ഒരു വർഷം മുമ്പ് ഭാര്യ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് നാട്ടിലേക്ക് പോയിരുന്നു.ഇതിന് ശേഷം ബൈജു പോലീസ് ക്വാർടേഴ്സിലേക്ക് താമസം മാറ്റിയിരുന്നു.മൃതദേഹം കാസറഗോഡ് ജനറൽ ആശുപത്രിയിൽ കടയ്ക്കൽ കുറ്റിക്കാട് സ്വദേശിനി ഷീജയാണ് ബിജുവിന്റെ ഭാര്യ, ഒരു മകളുണ്ട്.കുറ്റിക്കാട് ആയിരുന്നു ഇവരുടെ താമസം