
കടയ്ക്കൽ GVHHS ലെ JRC കുട്ടികളുടെയും, പി ടി എ യുടെയും, രക്ഷിതാക്കളുടെയും സഹായത്താൽ കല്ലറ, മുതുവിള മാനസിക സാമൂഹിക പുനരധിവാസ കേന്ദ്രത്തിലെ അമ്മമാർക്കായി ബിരിയാണി വിതരണം ചെയ്തു. എല്ലാവർഷവും ഓണത്തിനും, ക്രിസ്തുമസിനുമെല്ലാം ഗാന്ധിഭവനിലടക്കം ഓണപ്പുടവകളും മറ്റും നൽകി വരുന്നുണ്ട്.

2023 ഏപ്രിൽ 20 വ്യാഴാഴ്‌ച കുട്ടികളും,, PTA ഭാരവാഹികളും, ടീച്ചർമാരും സ്നേഹതീരം സന്ദർശിച്ചു. അവർക്ക് ബിരിയാണി നൽകി. JRC കുട്ടികളുടെ നേതൃത്വത്തിൽ പണം സ്വരൂപിച്ച്. ബിരിയാണി വച്ച് കൊണ്ടുപോകുകയായിരുന്നു. സിസ്റ്റർ അടക്കമുള്ള സ്നേഹതീരം പ്രവർത്തകർ കുട്ടികളെ സ്വീകരിച്ചു. അവിടെയുള്ള അമ്മ മാരോടൊത്ത് കുട്ടികൾ ഏറെ നേരം ചിലവഴിച്ചു.

മാനസിക വൈകല്യം ബാധിച്ച നൂറ്റിഇരുപതോളം അമ്മമാരാണ് ഈകേന്ദ്രത്തിലുള്ളത്.വാർദ്ധക്യവും , കൈവിട്ട മനസുമായി എല്ലാരാലും ഉപേക്ഷിക്കപ്പെട്ടു തെരുവിൽ അലയുന്നവർ ഒരു പക്ഷെ ദൈവത്താൽ പോലും ഉപേക്ഷിക്കപ്പെട്ടവർ എന്ന് ആലങ്കാരികമായി പറയാം.

അവർക്ക് ആഹാരവും മരുന്നും ഒക്കെ നൽകി പുനരധിവസിക്കുക എന്ന പ്രവർത്തി വളരെ പ്രയാസം എറിയതാണ്, അത് കൊണ്ടുതന്നെ തിരിച്ചൊന്നും പ്രതിഷിക്കാതെ ഉള്ള ഈ പ്രവർത്തി ദൈവികതയിലും മുകളിലാണ്.

സിസ്റ്റർ റോസ്ലിൻ രണ്ടുമൂന്നു പേരെ ഏറ്റെടുത്തു തുടങ്ങിയ ഈ പ്രസ്ഥാനം അഞ്ചു വർഷം കൊണ്ട് ഇന്ത്യയുടെ വിവിധ തെരുവുകളിൽ നിന്നും പോലീസ് കണ്ടത്തി ഏല്പിച്ച 300 ഓളം പേരെ 3 സ്ഥലങ്ങളിലായി സംരക്ഷിച്ചിരിക്കുന്നു.അതിലൊരാണ്ണമാണ് മുതുവിളയിലെ കേന്ദ്രം.



