
കാട്ടാമ്പള്ളി സന്മാർഗ്ഗദായിനി വായനശാലയുടെ 74 -മത് വാർഷികാഘോഷത്തോടനുബന്ധിച്ച് വായനശാലാ പരിധിയിലെ പൊതുവിദ്യാലയ ങ്ങൾക്കായി ഏർപ്പെടുത്തിയ ഈ വർഷത്തെ “അക്ഷര ജ്യോതി പുരസ്കാര”ത്തിന്റെ ഭാഗമായി ഹരിത വിദ്യാലയം സീസൺ 3 ൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയതിന് കടയ്ക്കൽ GVHSS നെയും ആദരിച്ചു . 22/04/2023 വൈകുന്നേരം 6 മണിക്ക് ബഹു. മന്ത്രി ശ്രീമതി ജെ.ചിഞ്ചു റാണി പങ്കെടുത്ത ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോക്ടർ പി കെ ഗോപൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതികവിദ്യാധരൻ, ഇട്ടിവാ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമാരി സി. അമൃത തുടങ്ങി വിവിധ ജനപ്രതിനിധികൾ പങ്കെടുത്തു.പി ടി എ പ്രസിഡന്റ് അഡ്വ ടി ആർ തങ്കരാജ്, സ്കൂൾ പ്രിൻസിപ്പാൾ എ നജീം, ഹെഡ്മാസ്റ്റർ ടി വിജയകുമാർ എന്നിവർ ചേർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും ആദരം ഏറ്റുവാങ്ങി.



