
കടയ്ക്കലിലെ സാംസ്‌കാരിക പ്രവർത്തകനും, അധ്യാപകനുമായിരുന്ന അന്തരിച്ച വി സുന്ദരേശൻ സാറിന്റെ ഓർമ്മയ്ക്കയി അദ്ദേഹത്തിന്റെ നാമധേയത്തിൽ ഒരു നാടക കളരി “തട്ടേൽ 2003”സംഘടിപ്പിക്കുന്നു. കലാപരമായി വാസനയുള്ള കുട്ടികളെ കണ്ടെത്തിക്കൊണ്ട്, അവർക്ക് പ്രോഫഷണൽ ട്രയിനിംഗ് നൽകികൊണ്ട് നാട്ടിൽ ഒരു സ്ഥിരം നാടക സമിതിയാണ് ഇതിലൂടെ കടയ്ക്കൽ സാംസ്‌കാരിക സമിതി ലക്ഷ്യമിടുന്നത്. കടയ്ക്കൽ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് പരിശീലനം,കായിക പരിശീലനം,കടയ്ക്കൽ പഞ്ചയത്തുമായി ചേർന്ന് എല്ലാവർഷവും കടയ്ക്കൽ ഫെസ്റ്റ് സംഘടിപ്പിച്ചുവരുന്നു .

റോളർ സ്കേറ്റിംഗ് കാസ്സുകൾ ഉടൻ ആരംഭിക്കും. കൂടാതെ നാട്ടിലെ കലാകാരെ ഉൾപ്പെടുത്തിക്കൊണ്ട് “കാളിയമ്പി”മ്യൂസിക്കൽ ബാൻഡ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കടയ്ക്കൽ സാംസ്‌കാരിക സമിതി.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ
9947212149
8943563866
9495072526
7736532085



