
നിക്ഷേപ സമാഹാരണത്തിലും,കുടിശ്ശിക നിർമ്മാർജ്ജനത്തിലും റിക്കോർഡ് നേട്ടവുമായി തുടയന്നൂർ സർവ്വീസ് സഹകരണ ബാങ്ക്.നിക്ഷേപത്തിൽ 11 കോടിയുടെ അധിക സമാഹരണ നടത്തിയാണ് ഈ ചരിത്ര നേട്ടം ബാങ്ക് സ്വന്തമാക്കിയത്.

ഇതിനോടൊപ്പം ബാങ്കിന്റെ വായ്പാ കുടിശ്ശിക 11.4 ശതമാനം എത്തിച്ചതിലൂടെ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ വായ്പാ കുടിശ്ശികയുള്ള ബാങ്കുകളിലൊന്നാകാനും കഴിഞ്ഞു.2022 ലെ നിക്ഷേപ സമാഹരണ കാമ്പയിനിൽ കൊട്ടാരക്കര താലൂക്കിൽ രണ്ടാം സ്ഥാനം നേടിയിരുന്നു

ബാങ്കിന് ഈ ചരിത്ര നേട്ടം സമ്മാനിച്ച ജീവനക്കാർക്കും, സഹകാരികൾക്കും പ്രസിഡന്റ് ജെ സി അനിലും, സെക്രട്ടറി അനിത എസ് നായരും ബാങ്ക് ഭരണസമിതിയുടെ നന്ദി അറിയിച്ചു.

കഴിഞ്ഞ 55 വർഷങ്ങളായി കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ ഇട്ടിവ പഞ്ചായത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സഹകരണ പ്രസ്ഥാനമാണ് തുടയന്നൂർ സർവ്വീസ് സഹകരണ ബാങ്ക്.

ഹെഡ് ഓഫീസിന് പുറമെ ചുണ്ട, വയല എന്നിവിടങ്ങളിലായി ബാങ്കിന്റെ ബ്രാഞ്ചുകളും പ്രവർത്തിക്കുന്നു.

ഹെഡ്ഓഫീസിലും, ബ്രാഞ്ചുകളിലുമായി 25000 രൂപ മുതൽ 15 ലക്ഷം വരെ സലയുള്ള ജി.ഡി. എസു കൾ നടത്തിവരുന്നു. ജി.ഡി. എസിന്റെ അടച്ച തുകയുടെ 75 ശതമാനം വരെ വായ്പയായും നൽകിവരുന്നു

നിക്ഷേപങ്ങൾ
നിക്ഷേപ തുക ഇരട്ടിയാകുന്ന സ്വയം “വർദ്ധിനി നിക്ഷേപം”
ആകർഷകമായ പലിശനിരക്കിൽ “റിക്കറിംഗ് നിക്ഷേപം“
250 രൂപ നിക്ഷേപിച്ചാൽ മരണാനന്തര സഹായമായി 5000 രൂപ ലഭിയ്ക്കുന്ന
“സാന്ത്വനം നിക്ഷേപം”
കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനുള്ള “വിദ്യാ ജ്യോതി നിക്ഷേപം”
തിരുവോണം, റംസാൻ, ക്രിസ്തുമസ് “ഉത്സവകാല നിക്ഷേപ പദ്ധതി”
എന്നിവ ബാങ്ക് മാതൃകപരമായി നടത്തിവരുന്നു

വായ്പകൾ
സ്വർണ്ണ പണയ വായ്പ, കാർഷിക വായ്പ, വ്യെക്തിഗത വായ്പ, കുടുംബശ്രീ വായ്പ, ദിവസ കളക്ഷൻ വായ്പ, ഭവന നിർമ്മാണ വായ്പ, വാഹന വായ്പ കുടുംബശ്രീ ഗ്രൂപ്പുകൾക്കുള്ള മുല്ല വായ്പ,എന്നീ ലോണുകളും ഇവിടെ നിന്നും നൽകി വരുന്നു

സേവന ജീവകാരുണ്യ പ്രവർത്തനങ്ങൾ
ബാങ്കിന്റെ നേതൃത്വത്തിൽ ഒട്ടനവധി സേവന ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ജീവകാരുണ്യ ചികിത്സ ധനസഹായ പദ്ധതിയായ “സ്നേഹ സ്പർശം” കാർഷിക വികസന പദ്ധതി “ഹരിതശ്രീ”, ഗ്രന്ഥശാലകൾ വഴിയുള്ള സഹകരണ വിദ്യാഭ്യാസ പരിപാടി “സഹകര്യം”, ഉന്നത വിജയം നേടുന്നവർക്ക് അനുമോദനം, നിർധന വിദ്യാർത്ഥികൾക്ക് ഉപരിപഠനം എന്നിവയ്ക്കായുള്ള “പ്രതിഭോത്സവം” പദ്ധതി, പൊതു വികസനത്തിനും, അംഗങ്ങളുടെ അഭിവൃദ്ധിയ്ക്കും വേണ്ടിയുള്ള “പൊതു നന്മ്മാ പദ്ധതി” എന്നിവ എടുത്തു പറയേണ്ടവായാണ്.

അതുപോലെ ആധുനിക ബാങ്കിംഗ് സംവിധാനങ്ങളായ ATM, RTGS, NEFT, SMS BANKING, DIGITAL PASSBOOK, WESTERN UNION MONEY TRANFER, ENY BRACH BANKING, SAFE DEPOSIT LOCKER സൗകര്യങ്ങളും ബാങ്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രസിഡന്റ് ജെ. സി അനിലിന്റെയും,വൈസ് പ്രസിഡന്റ് അഡ്വ അജിരാജിന്റെയും, സെക്രട്ടറി അനിത എസ് നായരുടെയും നേതൃത്വത്തിലുള്ള ഭരണസമിതി ചിട്ടയായ പ്രവർത്തനം നടത്തിയതിലൂടെയാണ് ബാങ്കിന് ഈ നേട്ടത്തിലെത്താൻ കഴിഞ്ഞിട്ടുള്ളത്.



