
കടയ്ക്കലിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് 2023 ഏപ്രിൽ 2 ൽ പഞ്ചായത്ത് ടൗൺ ഹാളിൽ നടന്ന യോഗത്തിൽ വച്ച് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു .

വാർഡ് മെമ്പർ ജെ എം മർഫി, കടയ്ക്കൽ ഷിബു എന്നിവർ പങ്കെടുത്തു.

കൊല്ലം ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിയും, മുൻ കൊല്ലം എസ് എൻ ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവിയുമായിരുന്ന രാജു സാർ കുട്ടികൾക്ക് ക്ലാസ്സ് നൽകി.

കോളേജ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ, കടയ്ക്കൽ ഗ്രാമപഞ്ചായത്ത്, സംസ്കൃതി ക്ലബ് ആൽത്തറമൂട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.




