
അഞ്ച് നിർധന കുടുംങ്ങൾക്ക് വീട് നിർമ്മിക്കാൻ 5 സെന്റ് സ്ഥലം വീതമാണ് ജോർജ് കുട്ടി നൽകിയത്. മണ്ണൂർ നിരപ്പിൽ വീട്ടിൽ ജോർജ് കുട്ടി 35 വർഷമായി അമേരിക്കയിൽ ബിസിനസ് നടത്തുകയാണ്. ഇപ്പോൾ ഇദ്ദേഹം അയൂരിലാണ് താമസം. താമസസ്ഥലത്തിനു സമീപമുള്ള 25 സെന്റ് വസ്തുവാണ് 5 കുടുംബങ്ങൾക്കായി വിട്ടുനൽകുന്നത്.മണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മൈൻഡ് ഓഫ് മണ്ണൂർ ചാരിറ്റബിൾ സോസൈറ്റിയുടെ നേതൃത്വത്തിലാണ് ഭൂമി ദാനം നടന്നത്.

02-04-2023 അയൂരിൽ വച്ച് വസ്തുവിന്റെ പ്രമാണ കൈമാറ്റം നടന്നു.ഇടമുളയ്ക്കൽ പഞ്ചായത്ത് അംഗം വിളയിൽ കുഞ്ഞുമോൻ വസ്തുവിന്റെ രേഖകൾ കുടുംബങ്ങൾക്ക് കൈമാറി.

മൈൻഡ് ഓഫ് മണ്ണൂർ ചാരിറ്റിബിൾ ട്രസ്റ്റ് പ്രസിഡന്റ് ബിനു കെ ജോൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് ആർ ബിനോജ്, എം. എം സേവ്യർ, എം എ ഗീവർഗീസ്, റാണി ബിനോജ്, നിഷ വർഗീസ് എന്നിവർ പ്രസംഗിച്ചു. ചാരിറ്റബിൾ രക്ഷാധികാരി കൂടിയാണ് ജോർജ് കുട്ടി.



