
ചലനശേഷി പരിമിതിയുള്ള ഭിന്നശേഷിക്കാരിൽ സ്വയം തൊഴിൽ ചെയ്യാൻ താൽപര്യമുള്ളവർക്ക് സൗജന്യമായി ഇലക്ട്രോണിക് വീൽചെയർ നൽകി അനുയോജ്യമായ തൊഴിലിൽ ഏർപ്പെടാനുള്ള പദ്ധതിയിലേക്ക് 30നും 35നും ഇടയിൽ പ്രായമുള്ള പ്ലസ് ടു വരെ പഠിച്ചിട്ടുള്ള വ്യക്തികളിൽ നിന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
താൽപര്യമുള്ളവർ ബയോഡേറ്റ സഹിതം ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ശാസ്തമംഗലം, തിരുവനന്തപുരം- 695010 എന്ന വിലാസത്തിൽ ഏപ്രിൽ 20നു മുമ്പായി അപേക്ഷ സമർപ്പിക്കണം. ഇ-മെയിൽ : [email protected].
പി.എൻ.എക്‌സ്. 1759/2023


