2023 ഏപ്രിൽ 7 വെള്ളിയാഴ്ച വൈകുന്നേരം 4 മണിയ്ക്ക് വയ്യാനം ജംഗ്ഷനിൽ വച്ച് നടന്ന യോഗത്തിൽ ബഹു. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർമ്മാണോദ്‌ഘാടനം നിർവ്വഹിച്ചു .

മന്ത്രി ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുമാരി സി അമൃത സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗങ്ങളായ ജെ നജീബത്ത്, സാം കെ ഡാനിയല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ഗിരിജ മ്മ,

സി പി ഐ എം ഏരിയാസെക്രട്ടറി
എം നസീർ സി പി ഐ മണ്ഡലം സെക്രട്ടറി ജെ .സി അനിൽ , ബി എസ് സോളി, ബി ബൈജു, ബി എസ് ബീന, എ നൗഷാദ്, എസ് ബുഹാരി, എം നസീര്‍, ജെ സി അനില്‍, എം എം നസീര്‍, ബേബി ഷീല, തുടങ്ങിയവര്‍ സംസാരിച്ചു.

പോയ സാമ്പത്തിക വര്‍ഷം 7000 കോടി രൂപയും, വരും വര്‍ഷം 12000 കോടി രൂപയും കേന്ദ്രം കുറയ്ക്കുമ്പോഴാണ് സംസ്ഥാനം മാതൃകാ പരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്.

കേരളത്തില്‍ ട്രഷറി പൂട്ടുമെന്നും നിക്ഷേപ തുകകള്‍ പിന്‍വലിക്കണമെന്നും വിവിധ മാധ്യമങ്ങള്‍ വഴിയുള്ള കുപ്രചരണം നടക്കുമ്പോഴാണ് വിഷുകൈനീട്ടമായി രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുക്കുന്നതെന്ന് മന്ത്രി ബാലഗോപാൽ അഭിപ്രായപ്പെട്ടു.

ഇട്ടിവ പഞ്ചായത്തിന്റെ വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു സ്വന്തമായൊരു ഓഫീസ് കെട്ടിടം.കാലപഴക്കംചെന്ന പഴയകെട്ടിടം പൊളിച്ചുമാറ്റി അവിടെ തന്നെ ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ട് നിലയുള്ള ഓഫീസ് സമുച്ചയമാണ് വിഭാവനം ചെയ്തിട്ടുള്ളത്.

പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്ലാൻ ഫണ്ടും, തനത് ഫണ്ടും ഉൾപ്പടെ രണ്ട് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.ഉദ്ഘാടനത്തിന് മുന്നോടിയായി വർണ്ണാഭമായ ഘോഷയാത്രയും സംഘടിപ്പിച്ചു.

error: Content is protected !!