
ട്രാൻസ്ജെൻഡേഴ്സിന് ഷെൽറ്റർ ഹോം സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ പറഞ്ഞു. ട്രാൻസ്ജെൻഡേഴ്സിനുള്ള ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രീയമായ പദ്ധതികൾ തയ്യാറാക്കും. ജില്ലാ ആശുപത്രിയിൽ പ്രത്യേക ഒപി ആരംഭിക്കും. ഭൂമി ലഭ്യമാക്കാനുള്ള പദ്ധതിയും നടപ്പാക്കും. തുല്യമായ സ്ഥാനം സമൂഹത്തിൽ ട്രാൻസ്‌ജെൻഡേഴ്‌സിനു ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2200 രൂപയുടെ ഭക്ഷ്യക്കിറ്റാണ് ജില്ലാ പഞ്ചായത്ത് 2022––23 വാർഷിക പദ്ധതിയിൽ വിതരണംചെയ്തത്. വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ അനിൽ എസ് കല്ലേലിഭാഗം, ജെ നജീബത്ത്, വസന്താ രമേശ്, ഡോ. കെ ഷാജി, സെക്രട്ടറി ബിനുൻ വാഹിദ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ ആർ പ്രദീപൻ തുടങ്ങിയവർ പങ്കെടുത്തു.


