
സദസ്സിനെ ആവേശത്തിലാഴ്ത്തി നറുകരയുടെ നാടൻപാട്ടുകൾക്ക് ചുവട് വയ്ച്ച് ജില്ലാ കലക്ടർ അഫ്സന പർവീൺ.
പാലാപ്പള്ളി തിരുപ്പള്ളി ഫെയിം അതുൽ നറുകരയും സംഘത്തിന്റെയും നാടൻ പാട്ടുകൾ ദേശീയ സരസ്സ് മേള സദസിനെ ആവേശത്തിലാഴ്ത്തി.
ആയിരത്തിലധികം പേരാണ് പാട്ടിനൊപ്പം താളം പിടിച്ചത്.കേരളത്തിലെ ഓരോ ജില്ലയിലും പ്രചാരത്തിലുള്ള കലാഭവൻ മണി ഉൾപ്പെടെയുള്ളവരുടെ പാട്ടുകൾക്ക് വേറിട്ട താളവും ഈണവും നൽകിയതോടെ കാണികൾ സംഘത്തിനൊപ്പം നിറഞ്ഞാടി.



