
സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ 29/12/2022ലെ 16/2022 നമ്പർ വിജ്ഞാപനപ്രകാരം സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ ഏപ്രിൽ 29നു രാവിലെ 10.30നും 17/2022 നമ്പർ വിജ്ഞാനപ്രകാരം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ അന്നേ ദിവസം ഉച്ചക്ക് രണ്ടിനും നടത്തും. ഹാൾടിക്കറ്റുകൾ ഏപ്രിൽ രണ്ടാം വാരം അയച്ചു തുടങ്ങുമെന്ന് ഡെപ്യൂട്ടി രജിസ്ട്രാർ അറിയിച്ചു.

