
പുസ്തകങ്ങൾക്ക് 70 ശതമാനംവരെ വിലക്കിഴിവ് നൽകുന്ന ബുക്ക്മാർക്ക് പുസ്തകമേള ഏപ്രിൽ 30ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ആരംഭിക്കും. വിവിധ ചരിത്ര ഗവേഷണ സാഹിത്യഗ്രന്ഥങ്ങൾക്കാണ് 10 മുതൽ 70 ശതമാനം വരെ വിലക്കിഴിവുളളത്. ഏപ്രിൽ 30 മുതൽ മെയ് 7 വരെയാണ് മേള.
ഏപ്രിൽ 30 ന് രാവിലെ 10ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മലയാളത്തിലെ എല്ലാ പ്രമുഖ പ്രസാധകരുടെയും പുസ്തകങ്ങൾക്കൊപ്പം ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങളും മേളയിൽ ലഭ്യമാണ്. പുസ്തകമേളയോടനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം എഴുത്തുകാരുമായുള്ള മുഖാമുഖവും പുസ്തക ചർച്ചയും സംഘടിപ്പിച്ചിട്ടുണ്ട്.


