ഏപ്രിൽ 27 നിയമസഭാദിനമായി ആചരിക്കും. രാവിലെ 10 ന് നിയമസഭാസമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ദേശീയനേതാക്കളുടെ പ്രതിമകളിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പുഷ്പാർച്ചന നടത്തും.
നിയമസഭാദിനാഘോഷത്തോടനുബന്ധിച്ച് ഏപ്രിൽ 25 മുതൽ മേയ് 2 വരെ നിയമസഭാമന്ദിരവും പരിസരവും വൈകുന്നേരം 6 മുതൽ രാത്രി 10 വരെ ദീപാലംകൃതമായിരിക്കും. ഈ ദിവസങ്ങളിൽ രാവിലെ 10.30 മുതൽ രാത്രി 8 വരെ നിയമസഭാ ഹാളിലും നിയമസഭ മ്യൂസിയത്തിലും പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിക്കും
.