അഷ്ടമുടി കായലിന്റെ സമഗ്രമായ പുനർജീവനം ലക്ഷ്യമിട്ട് കൊല്ലം കോർപ്പറേഷന്റെ നേതൃത്വത്തിൽ ആവിഷ്കരിക്കുന്ന ‘ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി’ ക്യാമ്പയിന്റെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനം ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി .എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു

.ചടങ്ങിൽ കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, N K പ്രേമചന്ദ്രൻ MP. M LA മാരായ . M മുകേഷ്, M.നൗഷാദ്, Dr. സുജിത് വിജയൻ പിള്ള, കൊല്ലം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ Dr. P K ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.കായൽ ശുചീകരണം, സംരക്ഷണം,കണ്ടൽ വനങ്ങൾ നട്ടുവളർത്തുക, പരിസരവും അനുബന്ധ പ്രദേശങ്ങളുടെയും നവീകരണം തുടങ്ങി നിരവധി പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.

സംരക്ഷിത വൃഷ്ടിപ്രദേശം എന്ന നിലയ്ക്ക് സവിശേഷ പരിഗണന അർഹിക്കുന്ന അഷ്ടമുടിയെ ഏറ്റവും മികച്ച അനുബന്ധ ആവാസ വ്യവസ്ഥകളോടുകൂടി സംരക്ഷിക്കുവാനുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിയ്ക്കുന്നത്.