
ഏപ്രിൽ 22 മുതൽ 30 വരെ എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ വച്ചാണ് ഈ വർഷത്തെ സഹകരണ എസ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്.ഇതിന്റെ ഭാഗമായി സഹകരണ യൂണിയൻ കൊട്ടാരക്കര സർക്കിൾ ചാണപ്പാറ സന്മാർഗ്ഗദായനിയിൽ വച്ച് “സാംസ്‌കാരിക സായാഹ്നം” സംഘടിപ്പിച്ചിരിക്കുന്നു.2023 ഏപ്രിൽ 19 ബുധനാഴ്ച്ച 4 മണിക്ക് മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയുന്നു

.കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് വിക്രമൻ അധ്യക്ഷത വഹിക്കും, തുടയന്നൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജെ. സി അനിൽ, തൃതല പഞ്ചായത്ത് പ്രതിനിധികൾ, സഹകാരികൾ എന്നിവർ പങ്കെടുക്കും.



