
ൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം സെന്ററിൽ ഏപ്രിൽ മാസം അവസാനത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്‌നോളജി ആൻഡ് ട്രബിൾഷൂട്ടിങ്, ഡിജിറ്റൽ ഓഫീസ് എസൻഷ്യൽസ് വിത്ത് ടാലി ആൻഡ് മലയാളം ടൈപ്പിങ് സ്‌കിൽസ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായവർക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി ഏപ്രിൽ 17 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.

