
കെ.എസ്.ആർ.ടി.സി ടേക്ക് ഓവർ സർവീസുകളിൽ യാത്രക്കാർക്ക് 30 ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ചു. കെ.എസ്.ആർ.ടി.സി ഓപ്പറേറ്റ് ചെയ്തു വരുന്ന പുതിയ ദീർഘദൂര സർവ്വീസുകൾക്ക് ഒപ്പം അനധികൃതമായി സ്വകാര്യ ബസ് സർവ്വീസുകൾ നിയമം ലംഘിച്ച് സർവീസ് നടത്തുന്നതായി പരാതികൾ ലഭിച്ചിരുന്നു. ഇത്തരത്തിൽ സ്വകാര്യ ബസുകൾ യാതൊരു അംഗീകൃത ടിക്കറ്റ് നിരക്കുകളും പാലിക്കാതെ അനധികൃതമായി സർവീസ് നടത്തിയത് വഴി കെ.എസ്.ആർ.ടി.സിക്ക് കനത്ത നഷ്ടവും വരുത്തിയിരുന്നു.
ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് ഗുണകരമാകുന്ന തരത്തിലാണ് നിരക്കിളവുമായി കെ.എസ്.ആർ.ടി.സി എത്തുന്നത്. 140 കിലോമീറ്റർ മുകളിലായി പുതിയതായി ആരംഭിച്ച 223 ടേക്ക് ഓവർ സർവീസുകൾക്കാണ് 30 ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ചത്. ഇതുവഴി കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയും കടുത്ത നഷ്ടം കുറയ്ക്കുകയുമാണ് ലക്ഷ്യമിടുന്നത്.


