Month: April 2023

തിരുവനന്തപുരം മ്യൂസിയത്തിലെ സുരക്ഷയ്ക്ക് ഇനിമുതൽ പൊലീസിന്റെ ഇ പട്രോളിങ്.

തിരുവനന്തപുരം മ്യൂസിയത്തിലെ സുരക്ഷയ്ക്ക് ഇനിമുതൽ പൊലീസിന്റെ ഇ പട്രോളിങ്. നിന്നു സഞ്ചരിക്കാവുന്ന ഇ-സ്കൂട്ടറാണ് പരീക്ഷണാടിസ്ഥാനത്തിൽ പട്രോളിങ്ങിനിറങ്ങുന്നത്. ഒച്ചയും ബഹളവുമില്ലാതെ ആൾക്കൂട്ടത്തിനൊപ്പം അവരിലൊരാളായി പൊലീസ്. ആവശ്യം കഴിഞ്ഞാൽ സ്കൂട്ടർ മടക്കി കൈയിലെടുത്തു കണ്ടുപോവുകയുമാകാം. നിലവിൽ പത്ത് കിലോമീറ്ററിൽ വേഗത പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇത് കൂട്ടി,…

തേങ്ങ പൊതിക്കുന്ന യന്ത്രത്തില്‍യുവാവിന്റെ കൈകുടുങ്ങി ; രക്ഷിച്ചത്‌ 3 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ

തേങ്ങ പൊതിക്കുന്നതിനിടെ യന്ത്രത്തിൽ കൈ കുടുങ്ങിയ യുവാവിനെ മൂന്ന് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. മഞ്ചേരി വള്ളുവമ്പ്രം പുലിക്കത്ത് വീട്ടില്‍ അബ്ദുള്‍ റൗഫിന്റെ (38) വലതുകൈയ്യാണ്‌ യന്ത്രത്തില്‍ കുടുങ്ങിയത്. അട്ടപ്പാടി ഭൂതിവഴിയിലെ വഴിയോരം റസ്‌റ്റോറന്റിനുസമീപത്തെ കൃഷിയിടത്തിൽ ശനി പകൽ 10.30നായായിരുന്നു അപകടം.…

രാജാരവിവര്‍മ ജന്മദിനാചരണം

കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ രാജാരവിവർമയുടെ 175–-ാമത് ജന്മദിനാഘോഷം സംഘടിപ്പിച്ചു. കിളിമാനൂർ രാജാരവിവർമ സാംസ്കാരിക നിലയത്തില രവിവർമയുടെ അർധകായ പ്രതിമയ്‌ക്കു മുന്നിൽ ഒ എസ് അംബിക എംഎൽഎ പുഷ്പാർച്ചന നടത്തി. അക്കാദമി മെമ്പർ ടോം ജെ വട്ടക്കുഴി, കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ്…

എം.എ അഷറഫ്
ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു

തടിക്കാട് എം.എ അഷറഫ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു.ക്ലബ്ബിന്റെ അംഗത്വ വിതരണം സി.പി.ഐ(എം) അഞ്ചൽ ഏരിയ കമ്മിറ്റിയംഗം.പി. അനിൽ കുമാർ നിർവഹിച്ചു. ക്ലബ്ബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എം എ അഷ്റഫ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും, ലൈഫ് കെയർ…

അനുസ്മരണ സ്മൃതി സംഘടിപ്പിച്ചു

നെടുമങ്ങാട്: ചലച്ചിത്രതാരവും ഹാസ്യ സാമ്രാട്ടുമായ അന്തരിച്ച മാമുക്കോയയുടെ അനുസ്മരണ സ്മൃതി നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.സാമൂഹിക പ്രവർത്തകൻ വാണ്ട സതീഷ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു.മുഹമ്മദ് ഇല്യാസ് പത്താം കല്ല്, ബിജു.എം, അബ്ദുൽസലാം.പി, ശ്രീജു,…

പ്രകൃതി വിസ്മയ കാഴ്ചകൾ സമ്മാനിക്കുന്ന മാറ്റിടാംപാറ

കൊല്ലം ജില്ലയിൽ പ്രകൃതി തന്നെ വിസ്മയ കാഴ്ചകൾ സമ്മാനിക്കുന്ന ഒരിടമാണ് മാറ്റിടാംപാറ. കടക്കൽ ടൗണിൽ നിന്നും ഏകദേശം അരക്കിലോമീറ്റർ മാറി ഉയരമുള്ള. തെക്കൻ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റപ്പാറയാണിത്.ഈ പാറയുടെ മുകളിൽ കയറുക എന്നത് അല്പം സാഹസികമായ കാര്യം തന്നെയാണ്,…

പൊതുജനാരോഗ്യ രംഗത്ത് വ്യത്യസ്തതയോടെ മുളയ്ക്കലത്തുകാവ് കുടുംബാരോഗ്യ കേന്ദ്രം

സംസ്ഥാനത്തെ പൊതുജനാരോഗ്യ രംഗത്ത് വ്യത്യസ്തത പുലർത്തി കിളിമാനൂർ മുളയ്ക്കലത്തുകാവ് കുടുംബാരോഗ്യ കേന്ദ്രം. ഇൻഫെക്ഷൻ കൺട്രോളിന്റെ ഭാഗമായി കർശനമായി ശുചിത്വം പാലിക്കപ്പെടുന്ന ഒ. പി, സ്ത്രീ സൗഹൃദമായാണ് ഒരുക്കിയിട്ടുള്ളത്. ആശുപത്രിയിൽ എത്തുന്നവർക്ക് വായിക്കാൻ നിറയെ പുസ്തകങ്ങൾ ഉള്ള ഓപ്പൺ ലൈബ്രറി, ഇരിക്കാൻ വൃത്തിയുള്ള…

ലാഭത്തിലോടി കെ.എസ്.ആർ.ടി.സി യാത്രാ ഫ്യുവൽസ്; ഒന്നര വർഷത്തിനിടെ 1,106 കോടി വിറ്റുവരവ്

ഇന്ധനവിതരണ മേഖലയിൽ ചുവടുറപ്പിച്ച് കെ.എസ്.ആർ.ടി.സി യാത്രാ ഫ്യുവൽസ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പ്രവർത്തിക്കുന്ന യാത്രാ ഫ്യുവൽസ് ഔട്ട്ലെറ്റുകളിലെ ഇതുവരെയുള്ള വിറ്റുവരവ് 1,106 കോടി രൂപ. കെ.എസ്.ആർ.ടി.സി വാഹനങ്ങൾക്കും പൊതു ജനങ്ങൾക്കും ഇന്ധനം നൽകിയതിലൂടെയാണ് ഇത്. ഇതിൽ 25.53 കോടി രൂപ കമ്മിഷൻ ഇനത്തിൽ…

വെട്ടിക്കവല ക്ഷേത്രകൊട്ടാരത്തിൽ കലാക്ഷേത്രം പ്രവർത്തനം തുടങ്ങി

തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്കൂളിന്റെ ഭാഗമായി വെട്ടിക്കവല ക്ഷേത്രകൊട്ടാരത്തിൽ കലാക്ഷേത്രം പ്രവർത്തനം തുടങ്ങി. ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ അനന്തഗോപൻ ഉദ്ഘാടനംചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ്‌ കെ ഷിബുകുമാർ അധ്യക്ഷനായി. പ്രിൻസിപ്പൽ എ ഇ ഭാവി സ്വാഗതവും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.…

നാടൻപാട്ടുകൾക്ക് ചുവട് വച്ച് ജില്ലാ കലക്ടർ അഫ്സന പർവീൺ.

സദസ്സിനെ ആവേശത്തിലാഴ്ത്തി നറുകരയുടെ നാടൻപാട്ടുകൾക്ക് ചുവട് വയ്ച്ച് ജില്ലാ കലക്ടർ അഫ്സന പർവീൺ. പാലാപ്പള്ളി തിരുപ്പള്ളി ഫെയിം അതുൽ നറുകരയും സംഘത്തിന്റെയും നാടൻ പാട്ടുകൾ ദേശീയ സരസ്സ് മേള സദസിനെ ആവേശത്തിലാഴ്ത്തി. ആയിരത്തിലധികം പേരാണ് പാട്ടിനൊപ്പം താളം പിടിച്ചത്.കേരളത്തിലെ ഓരോ ജില്ലയിലും…