
കടയ്ക്കൽ ഇരട്ടക്കുളം സുമതിമുക്ക് കോളനിയിലെ താമസക്കാരായ ചരുവിള വീട്ടിൽ വിശാഖ് (23), പാറക്കെട്ടിൽ വീട്ടിൽ സാബു എന്നിവർക്കാണ് ഒറ്റയാൻ പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വിശാഖിന്റെ ഇരുകൈകൾക്കും,സാബുവിന്റെ തുടയെല്ലിനുമാണ് പരിക്കേറ്റത്.ഇന്ന് രാവിലെ ഇരുവരും വീടിന് പുറത്ത് നിൽക്കുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഇരുവരേയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ആക്രമണം നടത്തിയ പന്നി ഇപ്പോഴും പ്രദേശത്ത് ഉണ്ട്.
