സാചൗജെ റിന്‍പോച്ചെയുടെ നേതൃത്വത്തില്‍ ടിബറ്റിന്‍റെ ആത്മീയ പ്രതിനിധി സംഘം ഇന്നലെ ശിവഗിരി മഠം സന്ദര്‍ശിച്ചു. ശിവഗിരിയില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഗുരുപൂജാ പ്രസാദം സ്വീകരിച്ചു. തുടര്‍ന്ന് വൈദികമഠം, റിക്ഷാമണ്ഡപം, ബോധാനന്ദ സ്വാമി സമാധി മണ്ഡപം മഹാസമാധി, ശാരദാമഠം എന്നിവിടങ്ങളില്‍ ദര്‍ശനവും നടത്തുകയുണ്ടായി.
മുന്‍ ഐ.ജി. എം. ഗോപാലന്‍റേയും സി. ഒ. മാധവന്‍റേയും മുന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എം.എന്‍. പ്രസാദിന്‍റേയും പിന്‍മുറക്കാരി നിരഞ്ചനയ്ക്കൊപ്പമാണ് ടിബറ്റന്‍സംഘം ശിവഗിരി സന്ദര്‍ശിച്ചത്. അമേരിക്കയില്‍ സ്ഥിരമാക്കിയ നിരഞ്ജന തിരുവനന്തപുരത്ത് സ്വകാര്യചടങ്ങിനായി ക്ഷണിച്ചതാണ് ടിബറ്റന്‍ സംഘത്തെ.