2022-23 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സർക്കാർ ആവിഷ്‌കരിച്ച അവാർഡാണ് കായകൽപ്പ്. കേരളത്തിലെ ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ (സി.എച്ച്.സി), പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (പി.എച്ച്.സി.), നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (യു.പി.എച്ച്.എസി) എന്നിവയിൽ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് കായകൽപ്പ് അവാർഡ് നൽകുന്നത്. ആശുപത്രികളിൽ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാർഡ് നിർണ്ണയ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

ജില്ലാതല ആശുപത്രികളിൽ 89.17 ശതമാനം മാർക്ക് നേടി ജനറൽ ആശുപത്രി കോഴിക്കോട് ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപയുടെ അവാർഡിന് അർഹരായി. ജില്ലാ തലത്തിൽ 86.51 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപ ജനറൽ ആശുപത്രി തൃശ്ശൂർ കരസ്ഥമാക്കി.

ജില്ലാതലത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 9 ആശുപത്രികൾക്ക് 3 ലക്ഷം രൂപ വീതം കമൻഡേഷൻ അവാർഡ് ലഭിക്കുന്നതാണ്.

· ഡബ്ല്യൂ ആന്റ് സി ആശുപത്രി മങ്ങാട്ടുപറമ്പ കണ്ണൂർ (81.57 ശതമാനം)

· ഡബ്ല്യൂ ആന്റ് സി ആശുപത്രി ആലപ്പുഴ (79.57%)

· ജനറൽ ആശുപത്രി നെയ്യാറ്റിൻകര, തിരുവനന്തപുരം (77.66%)

· ജനറൽ ആശുപത്രി ഇരിഞ്ഞാലക്കുട, തൃശ്ശൂർ (76.23%)

· ജില്ലാ ആശുപത്രി നിലമ്പൂർ, മലപ്പുറം (76.13%)

· ജില്ലാ ആശുപത്രി ആലുവ, എറണാകുളം (75.34%)

· ഡബ്ല്യൂ ആന്റ് സി ആശുപത്രി കൊല്ലം (74.52%)

· ജനറൽ ആശുപത്രി അടൂർ പത്തനംതിട്ട (72.44%)

· ഡബ്ല്യൂ ആന്റ് സി ആശുപത്രി തിരുവനന്തപുരം (70.69%)

എന്നിവയാണ് ജില്ലാ തലത്തിൽ അവാർഡിനർഹമായ ആശുപത്രികൾ.

സബ് ജില്ലാ തലത്തിൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി താമരശ്ശേരി കോഴിക്കോട് (90.76 %) ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപയുടെ അവാർഡ് കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 10 ലക്ഷം രൂപ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി തിരൂരങ്ങാടി മലപ്പുറം (87.62 %) കരസ്ഥമാക്കി. അതോടൊപ്പം തന്നെ സബ് ജില്ലാതലത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 9 ആശുപത്രികൾക്ക് 1 ലക്ഷം രൂപ വീതം കമൻഡേഷൻ അവാർഡ് തുക ലഭിക്കുന്നതാണ്.

· താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി കോട്ടത്തറ, പാലക്കാട് (79.22 %)

· താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ പൊന്നാനി, മലപ്പുറം (78.63 %)

· താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ കുറ്റ്യാടി, കോഴിക്കോട് (76.69 %)

· താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ കായംകുളം ആലപ്പുഴ (76.19 %)

· താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ ചാവക്കാട് തൃശ്ശൂർ (75.48 %)

· താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ ശാസ്താംകോട്ട, കൊല്ലം (73.89 %)

· താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ ഹരിപ്പാട്, ആലപ്പുഴ (72.86 %)

· താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ കോതമംഗലം, എറണാകുളം (72.60 %)

· താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ, തൃശ്ശൂർ (71.38%) എന്നീ ആശുപത്രികൾ സബ് ജില്ലാ തലത്തിൽ അവാർഡിനർഹരായി.

സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നാം സ്ഥാനമായ 3 ലക്ഷം രൂപയ്ക്ക് സി.എച്ച്.സി രാമമംഗലം, എറണാകുളം (81.30 %) അർഹത നേടി. അതോടൊപ്പം തന്നെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 11 ആശുപത്രികൾക്ക് 1 ലക്ഷം രൂപ വീതം കമൻഡേഷൻ അവാർഡ് തുക ലഭിക്കുന്നതാണ്.

· സി.എച്ച്.സി പള്ളിക്കൽ, തിരുവനന്തപുരം (78.54 %)

· സി.എച്ച്.സി കരുണാപുരം ഇടുക്കി (77.95 %)

· സിഎച്ച്സി തലക്കുളത്തൂർ, കോഴിക്കോട് (77.75 %)

· സി.എച്ച്.സി കൊപ്പം, പാലക്കാട് (77.46 %)

· സി.എച്ച്.സി കാളിക്കാവ് , മലപ്പുറം(77.23 %)

· സി.എച്ച്.സി ഓമന്നൂർ , മലപ്പുറം( 74.78 %)

· സി.എച്ച്.സി വളയം കോഴിക്കോട് (74.72 %)

· സി.എച്ച്.സി കാഞ്ഞീറ്റുക്കര പത്തനംതിട്ട (74.44 %)

· സി.എച്ച്.സി കടമ്പഴിപ്പുറം, പാലക്കാട് (74.22 %)

· സി.എച്ച്.സി കീച്ചേരി, എറണാകുളം ( 74.18 %)

· സി.എച്ച്.സി തൃക്കടവൂർ കൊല്ലം ( 73.02 %)

എന്നീ സാമൂഹ്യരോഗ്യ കേന്ദ്രങ്ങൾ അവാർഡിനർഹരായി.

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗങ്ങളെ 3 ക്ലസ്റ്റർ ആയി തിരിച്ചാണ് അവാർഡ് നൽകിയത്.

ഒന്നാം ക്ലസ്റ്ററിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ മാമ്പഴക്കര, തിരുവനന്തപുരം (92.64 %), 2 ലക്ഷം രൂപ കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 1.5 ലക്ഷം രൂപ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ മുട്ടട, തിരുവനന്തപുരം (92.45 %) കരസ്ഥമാക്കി. 1 ലക്ഷം രൂപ അർബൻ പ്രൈമറി ഹെൽത്ത് സെന്റെർ നെഹ്രുട്രോഫി, ആലപ്പുഴ (80.18 %) മൂന്നാംസ്ഥാനത്തിന് അർഹരായി.

രണ്ടാം ക്ലസ്റ്ററിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ ഗോസായിക്കുന്ന്,തൃശ്ശൂർ (92.20 %) 2 ലക്ഷം രൂപ കരസ്ഥമാക്കി. അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പാറക്കടവ്, ഇടുക്കി ( 91.38 %) 1.5 ലക്ഷം രൂപ കരസ്ഥമാക്കി. അർബൻ പ്രൈമറി ഹെൽത്ത് സെന്റർ തൃപ്പൂണിത്തുറ, എളമൻത്തോപ്പ്, എറണാകുളം (87.15 %) മൂന്നാം സ്ഥാനമായ 1 ലക്ഷം രൂപ കരസ്ഥമാക്കി.

മൂന്നാം ക്ലസ്റ്ററിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പൊന്നാനി, മലപ്പുറം (83.35 %) ഒന്നാം സ്ഥാനമായ 2 ലക്ഷം രൂപ കരസ്ഥമാക്കി. അർബൻ പ്രൈമറി ഹെൽത്ത് സെന്റർ മുണ്ടേരി, കൽപ്പറ്റ, വയനാട് ( 82.73 %) രണ്ടാം സ്ഥാനമായ 1.5 ലക്ഷം രൂപ കരസ്ഥമാക്കി. അർബൻ പ്രൈമറി ഹെൽത്ത് സെന്റർ മംഗലശ്ശേരി, മലപ്പുറം (82.57 %) മാർക്കോടെ മൂന്നാം സ്ഥാനമായ 1 ലക്ഷം രൂപ കരസ്ഥമാക്കി.

അതോടൊപ്പം തന്നെ നഗരപ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 11 ആശുപത്രികൾക്ക് 50,000 രൂപ വീതം കമൻഡേഷൻ അവാർഡ് തുക ലഭിക്കുന്നതാണ്.

· അർബൻ പ്രൈമറി ഹെൽത്ത് സെന്റർ മുള്ളാത്തുവളപ്പ് ആലപ്പുഴ(79.78 %)

· അർബൻ പ്രൈമറി ഹെൽത്ത് സെന്റർ ചേരാവള്ളി, ആലപ്പുഴ (77.88 %)

· അർബൻ പ്രൈമറി ഹെൽത്ത് സെന്റർ മുണ്ടക്കൽ, കൊല്ലം (77.61 %)

· അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പോർക്കളങ്ങാട് തൃശ്ശൂർ (84.10 %)

· അർബൻ പ്രൈമറി ഹെൽത്ത് സെന്റർ തമ്മനം എറണാകുളം(82.60 %)

· അർബൻ പ്രൈമറി ഹെൽത്ത് സെന്റർ തൃക്കാക്കര, കേന്നാടിമുക്ക് , എറണാകുളം (82.54 %)

· അർബൻ പ്രൈമറി ഹെൽത്ത് സെന്റർ ഇരവിമംഗലം, മലപ്പുറം (76.32 %)

· അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പയ്യാനക്കൽ, കോഴിക്കോട്(75.39 %)

· അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പുളികുന്ന് , കാസർഗോഡ് (71.83 %)

· അർബൻ പ്രൈമറി ഹെൽത്ത് സെന്റർ മട്ടന്നൂർ പൊറോറ, കണ്ണൂർ (70.80 %)

· അർബൻ പ്രൈമറി ഹെൽത്ത് സെന്റർ ബിയ്യം മലപ്പുറം (70.14 ശതമാനം) എന്നിവയാണ് അർബൻ പ്രൈമറി ഹെൽത്ത് സെന്റെർ വിഭാഗത്തിൽ അവാർഡിന് അർഹരായ ആശുപത്രികൾ.

പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തിൽ എല്ലാ ജില്ലകളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 2 ലക്ഷം രൂപ വീതവും ജില്ലയിൽ തന്നെ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് 50,000 രൂപ വീതവും അവാർഡ് തുക ലഭിക്കുന്നതാണ്.

ജില്ലാ തലത്തിൽ പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ആശുപത്രികൾ

· എഫ്.എച്ച്.സി. പൂഴനാട്, തിരുവനന്തപുരം (97.1 %)

· എഫ്.എച്ച്.സി.ശക്തികുളങ്ങര, കൊല്ലം (98.3 %)

· എഫ്.എച്ച്.സി ചന്ദനപ്പള്ളി, പത്തനംതിട്ട (93.3 %)

· എഫ്എച്ച്സി ഭരണിക്കാവ്, ആലപ്പുഴ (90.4 %)

· എഫ്എച്ച്സി മറവൻതുരുത്ത്, കോട്ടയം (90 %),

· എഫ്എച്ച്സി കെ പി കോളനി, ഇടുക്കി (96.7 %)

· എഫ്എച്ച്സി കോടനാട്, എറണാകുളം (93.3 %),

· എഫ്എച്ച്സി തളിക്കുളം, തൃശ്ശൂർ(98.3 %),

· എഫ്എച്ച്സി ഒഴലപ്പതി, പാലക്കാട്(85 %),

· എഫ്എച്ച്സി കരുളായി, മലപ്പുറം (93.33 %),

· എഫ്എച്ച്സി ചെക്കിയാട്, കോഴിക്കോട് (97.1 %),

· എഫ്എച്ച്സി നൂൽപ്പുഴ, വയനാട്(97.5 %),

· എഫ്എച്ച്സി കോട്ടയം മലബാർ , കണ്ണൂർ(96.3%),

· എഫ്എച്ച്സി വലിയപറമ്പ കാസർഗോഡും എഫ്എച്ച്സി ബേലൂർ കാസർഗോഡും (96.5 %) ഒന്നാം സ്ഥാനം പങ്കിട്ടു.

അതോടൊപ്പം തന്നെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 29 ആശുപത്രികൾക്ക് 50,000 രൂപ വീതം കമൻഡേഷൻ അവാർഡ് തുക ലഭിക്കുന്നതാണ്. സ്ഥാപനങ്ങളുടെ വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു.

ക്രമ നമ്പർ സ്ഥാപനത്തിന്റെ പേര് ജില്ല സമ്മാന തുക ജില്ലാ അസെസ്മെന്റ് സ്‌കോർ (%)

1 എഫ്എച്ച്സി കോട്ടുകാൽ തിരുവനന്തപുരം 50,000 95.8

2 എഫ്എച്ച്സി ആനാട് 50,000 93.8

3 എഫ്എച്ച്സി ചാത്തന്നൂർ കൊല്ലം 50,000 97.9

4 എഫ്എച്ച്സി ശൂരനാട് സൗത്ത് 50,000 89.2

5 പിഎച്ച്സി വടശ്ശേരിക്കര പത്തനംതിട്ട 50,000 75.4

6 എഫ്എച്ച്സി ആനിക്കാട് 50,000 74.6

7 പിഎച്ച്സി ചെട്ടിക്കുളങ്ങര ആലപ്പുഴ 50,000 86.7

8 എഫ്എച്ച്സി കണ്ടല്ലൂർ 50,000 86.11

9 എഫ്എച്ച്സി കുറപ്പുന്തറ കോട്ടയം 50,000 88.8

10 എഫ്എച്ച്സി ഓണംതുരുത്ത് 50,000 88.3

11 എഫ്എച്ച്സി പെരുവന്താനം ഇടുക്കി 50,000 94.6

12 എഫ്എച്ച്സി കാഞ്ചിയാർ 50,000 86.1

13 എഫ്എച്ച്സി മുനമ്പം എറണാകുളം 50,000 92.5

14 എഫ്എച്ച്സി കീഴ്മാട് 50,000 92.1

15 എഫ്എച്ച്സി മണലൂർ തൃശ്ശൂർ 50,000 97.9

16 എഫ്എച്ച്സി മുണ്ടൂർ 50,000 95.4

17 എഫ്എച്ച്സി പൂക്കോട്ടുക്കാവ് പാലക്കാട് 50,000 78.2

18 എഫ്എച്ച് സി കുമാരമ്പുത്തൂർ 50,000 76

19 എഫ്എച്ച്സി ചാലിയാർ മലപ്പുറം 50,000 90.42

20 എഫ്എച്ച്സി ചെമ്മലശ്ശേരി 50,000 (പങ്കിടുന്നു) 85.8

21 എഫ്എച്ച്സി പരപ്പനംങ്ങാടി

22 എഫ്എച്ച്സി അരിക്കുളം കോഴിക്കോട് 50,000 93.8

23 എഫ്എച്ച്സി കക്കോടി 50,000 93.3

24 പി്എച്ച്സി വെള്ളമുണ്ട വയനാട് 50,000 86.7

25 പിഎച്ച്സി മൂപ്പൈനാട് 50,000 77.9

26 എഫ്എച്ച്സി തേർത്തള്ളി കണ്ണൂർ 50,000 82.9

27 എഫ്എച്ച്സി മലപ്പട്ടം 50,000 82.1

28 എഫ്എച്ച്സി പടന്ന കാസർഗോഡ് 50,000 96

29 എഫ്എച്ച്സി കുംബഡാജെ 50,000 95.4

ഈ വർഷം മുതൽ സംസ്ഥാന കായകൽപ്പിനു മത്സരിക്കുന്ന ആശുപത്രികൾക്കു കായകൽപ്പ് അവാർഡിനു പുറമേ മികച്ച ജില്ലാ ആശുപത്രിക്കും സബ്ജില്ലാതലത്തിലുള്ള (താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ്/ സാമൂഹികാരോഗ്യകേന്ദ്രം) എക്കോഫ്രെണ്ട്ലി അവാർഡ് നൽകുന്നു.

96.19 %മാർക്ക് നേടി ജനറൽ ആശുപത്രി കോഴിക്കോട് ജില്ലാതല ആശുപത്രി വിഭാഗത്തിൽ 10 ലക്ഷം രൂപ നേടുകയും 89.05 % മാർക്ക് നേടി സിഎച്ച്സി കരുണാപുരം ഇടുക്കി സബ്ജില്ലാതലത്തിലുള്ള വിഭാഗത്തിൽ (താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ്/ സാമൂഹികാരോഗ്യകേന്ദ്രം) 5 ലക്ഷം രൂപയ്ക്കുളള അവാർഡിനർഹരായി

error: Content is protected !!