
കേരളത്തെ വരിഞ്ഞുമുറുക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കും, വർഗ്ഗീയതയ്ക്കും എതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് കടയ്ക്കൽ വിപ്ലവമണ്ണ് ഹൃദയാഭിവാദ്യം അർപ്പിച്ചു

.കൊടുംചൂടിലും തളരാത്ത പ്രവർത്തകരുടെ ആവേശം ഏറ്റുവാങ്ങി ജാഥാ ക്യാപ്റ്റൻ വന്നിറങ്ങിയപ്പോൾ കടയ്ക്കൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത ആവേശത്തോടെ നാട് ഒന്നടങ്കം ഒന്നുചേരുകയായിരുന്നു.ആവേശക്കടലിലേക്ക് ക്യാപ്റ്റൻ ഇറങ്ങിയതോടെ ജനസാഗരം ഇരമ്പിയാർത്തു.

പിന്നെ പ്രസംഗം.പ്രതിരോധ ജാഥയെ വരവേൽക്കാൻ കടയ്ക്കലിലേയ്ക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥാ ക്യാപ്റ്റനെ കരുന്തലക്കോട് നിന്നു വരവേറ്റത്.

തുടർന്ന് റെഡ് വളന്റിയർ, വനിതാ വളന്റിയർ പ്ലട്ടൂണുകൾ സല്യൂട്ട് നൽകി. വാദ്യമേളങ്ങൾ, മുത്ത്കുടകൾ , നിശ്ചലദൃശ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ ജാഥാ ക്യാപ്റ്റനെ സമ്മേളന സ്ഥലമായ കടയ്ക്കൽ ബസ്റ്റാന്റ് ഗ്രൗണ്ടിലേക്ക് ആനയിച്ചു.

ചെറുപ്രകടനങ്ങളായാണ് പ്രവർത്തകർ സമ്മേളന നഗറിലേക്ക് എത്തിച്ചേർന്നത്.വിവിധ പാർടി കമ്മിറ്റികളുടെയും തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെയും നേതൃത്വത്തിൽ ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു.

യോഗത്തിൽ സംഘാടകസമിതി ചെയർമാൻ എം നസീർ അധ്യക്ഷനായി. സെക്രട്ടറി പി കെ ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു.ജാഥ മാനേജർ പി. കെ ബിജു, പി സതീദേവി എന്നിവർ പ്രസംഗിച്ചു,

പാർട്ടി ജില്ലാ സെക്രട്ടറി എസ് സുദേവൻ ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ, സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രൻ, എസ് ജയമോഹൻ, കെ വരദരാജൻ, സി രാധാമണി,എസ് വിക്രമൻ,സൂസൻ കോടി പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ചിന്ത ജറോം,എന്നിവർ പങ്കെടുത്തു.




