Month: March 2023

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ ഒന്നുമുതൽ

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ ഒന്നിന് ആരംഭിക്കും. വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തണമെന്ന് ഇതുമായി ബന്ധപ്പെട്ടു ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ വീടുകളിലും ഓഫീസുകളിലും ഉൾപ്പെടെ ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന…

നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിലുളള നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ (എൻ.ഐ.എഫ്.എൽ) ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിദേശങ്ങളിൽ തൊഴിൽ തേടുന്ന കേരളത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് വിദേശ ഭാഷാപ്രാവീണ്യവും, തൊഴിൽ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന നോർക്ക റൂട്ട്സിന്റെ പുതിയ സംരംഭമാണ്…

ഇട്ടിവ ഗ്രാമപഞ്ചായത്തിൽ 160 വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്യുന്നു.

2022-23 വാർഷിക പദ്ധതിയിൽa ഉൾപ്പെടുത്തി 7 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ് ഇട്ടിവ ഗ്രാമപഞ്ചായത്തിൽ 160 വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്യുന്നത്. ഇതിന്റെ വിതരണോദ്‌ഘാടനം 2023 മാർച്ച്‌ 15 ബുധനാഴ്ച രാവിലെ 10.30 ന് കാട്ടാമ്പള്ളി ശിശുമന്ദിരത്തിൽ വച്ച് ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌…

വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്

വിവരാവകാശ നിയമം 2005 നെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) മാർച്ചിൽ നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിനു രജിസ്‌ട്രേഷൻ ആരംഭിച്ചു. കോഴ്‌സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 കഴിഞ്ഞ ഏതൊരാൾക്കും കോഴ്‌സിൽ ചേരാം. rti.img.kerala.gov.in ൽ മാർച്ച്…

കടയ്ക്കലിൽ പന്നിയുടെ ആക്രമണത്തിൽ യുവാക്കൾക്ക്‌ ഗുരുതര പരിക്ക്.

കടയ്ക്കൽ ഇരട്ടക്കുളം സുമതിമുക്ക് കോളനിയിലെ താമസക്കാരായ ചരുവിള വീട്ടിൽ വിശാഖ് (23), പാറക്കെട്ടിൽ വീട്ടിൽ സാബു എന്നിവർക്കാണ് ഒറ്റയാൻ പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വിശാഖിന്റെ ഇരുകൈകൾക്കും,സാബുവിന്റെ തുടയെല്ലിനുമാണ് പരിക്കേറ്റത്.ഇന്ന് രാവിലെ ഇരുവരും വീടിന് പുറത്ത് നിൽക്കുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഇരുവരേയും തിരുവനന്തപുരം…

ജീനോമിക് ഡാറ്റാ സെന്റര്‍ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് കരുത്ത് പകരും: മുഖ്യമന്ത്രി

കെ-ഡിസ്‌ക് വിഭാവനം ചെയ്ത ജീനോമിക് ഡാറ്റാ സെന്റര്‍, മൈക്രോബയോം മികവിന്റെ കേന്ദ്രം എന്നീ പദ്ധതികള്‍ കേരളത്തിന്റെ ആരോഗ്യമേഖലയില്‍ വന്‍മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന കെ-ഡിസ്‌ക് ഇന്നവേഷന്‍ ദിനാചരണത്തില്‍ കേരള ജീനോം ഡേറ്റ സെന്റര്‍, മെക്രോബയോം…

കടയ്ക്കൽ ഇടത്തറ സ്വദേശിയെ പൂവമ്പാറ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കൽ ഇടത്തറ അരുൺ നിവാസിൽ ശശിധരനെയാണ് ആറ്റിങ്ങൽ പൂവമ്പാറ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ടിയാനെ 11/03/2023 ശനി വൈകിട്ട് 5 മണി മുതൽ കാൺമ്മാനില്ലായിരുന്നു.ബന്ധുക്കൾ മൃതദേഹം ശശിധരന്റേതെന്നു സ്ഥിരീകരിച്ചു. ആറ്റിങ്ങൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം ചിറയിൻകീഴ് താലൂക്ക് മോർച്ചറിയിൽ…

കടയ്ക്കൽ ഇടത്തറ സ്വദേശിയെ കാണ്മാനില്ല

കടയ്ക്കൽ ഇടത്തറ സ്വദേശിയായ ശശിധരനെയാണ് 11/03/2023 ശനി വൈകിട്ട് 5 മണി മുതൽ കാണ്മാനില്ലാത്തത് .64 വയസ്സ് പ്രായം, ഇദ്ദേഹത്തെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപെടുക. 9526030018 9539968004

ഇട്ടിവ പഞ്ചായത്ത്‌ 80 പട്ടികജാതി വിദ്യാർത്ഥികൾക്ക് മേശയും, കസേരയും വാങ്ങി നൽകുന്നു.

ഇട്ടിവ ഗ്രാമപഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് 80 പട്ടികജാതി വിദ്യാർത്ഥികൾക്ക് മേശയും, കസേരയും വാങ്ങി നൽകുന്നു.2023 മാർച്ച്‌ 14 ചൊവ്വാഴ്ച രാവിലെ 10.30 ന് ചരിപ്പറമ്പ് യു. പി എസി ൽ വച്ച് നടക്കുന്ന…

കാണാനില്ലായിരുന്ന കടയ്ക്കൽ സ്വദേശിയെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാണാനില്ലായിരുന്ന കടയ്ക്കൽ സ്വദേശിയെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ കിരാല കൊടിവിള വീട്ടിൽ സുദേവനെയാണ്(64) കിരാല ജംഗ്ഷനിൽ ഉള്ള ആൾ പാർപ്പില്ലാത്ത വീടിനുള്ളിൽ തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി സുദേവനെ കാണ്മാനില്ലായിരുന്നു. കടയ്ക്കൽ പോലീസ് എത്തി…

error: Content is protected !!