Month: March 2023

ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 പ്രഖ്യാപിച്ചു; കോഴിക്കോട് ജില്ലാ പഞ്ചായത്തിന് ഒന്നാം സ്ഥാനം

ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 പ്രഖ്യാപിച്ചു. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി പുരസ്‌കാരം നല്‍കി വരുന്നത്.…

KSS CRICKET ACADEMY സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ 2 മുതൽ

കഴിഞ്ഞ കാലങ്ങളിൽ കൊല്ലം ജില്ലാ ക്രിക്കറ്റ് QDCA ടീമിലേയ്ക്ക് വിവിധ കാറ്റഗറിയിൽ മികവുറ്റ കളിക്കാരെ സംഭാവന ചെയ്തിട്ടുള്ള KSS ക്രിക്കറ്റ് അക്കാദമിയുടെസമ്മർ കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ രണ്ടാം തീയതി മുതൽ ആരംഭിക്കുന്നു. കടയ്ക്കൽ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ 2020 നവംബർ മുതൽ…

രജിസ്റ്റർ ചെയ്യാത്ത ക്ലിനിക്കൽ സ്ഥാപനങ്ങൾക്കെതിരേ നടപടി

2018ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും) ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ ജില്ലാ രജിസ്റ്ററിങ് അതോറിറ്റികൾ ശിക്ഷാ നടപടി സ്വീകരിക്കും. രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കും. കേരളത്തിലെ…

ഒരു വീട്ടിൽ ഒന്നിലധികം റേഷൻ കാർഡുകൾ അനുവദിക്കാം, ചുമതല റേഷനിംഗ് ഇൻസ്‌പെക്ടർക്ക്

ഒന്നിലേറെ കുടുംബങ്ങൾ താമസിക്കുന്ന വീട്ടിൽ ഓരോ കുടുംബത്തിനും പ്രത്യേകം റേഷൻ കാർഡുകൾ എന്ന ആവശ്യം റേഷനിംഗ് ഇൻസ്‌പെക്ടർക്ക് പരിശോധിച്ച് ബോധ്യപ്പെട്ടശേഷം അനുവദിക്കാമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഒരു വീട്ടിൽ തന്നെ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുകയാണെങ്കിൽ…

വൈക്കം സത്യഗ്രഹ ശതാബ്ദി : 603 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍

ഏപ്രിൽ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉദ്ഘാടനം ചെയ്യും വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍603 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഏപ്രിൽ ഒന്നു മുതൽ 2025 നവംബർ 23 വരെയാണ്‌…

ഇട്ടിവ ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്‌ഘാടനം

ഇട്ടിവ ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്‌ഘാടനം 2023 ഏപ്രിൽ 7 വെള്ളിയാഴ്ച വൈകുന്നേരം 4 മണിയ്ക്ക് വയ്യാനം ജംഗ്ഷനിൽ വച്ച് നടക്കുന്ന യോഗത്തിൽ ബഹു. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി ചിഞ്ചുറാണി അധ്യക്ഷത…

റംസാൻ നോയമ്പിനെ വരവേറ്റ്കൊണ്ട് DYFI യുടെ ഇഫ്താർ സംഗമങ്ങൾ

കഴിഞ്ഞ 4 വർഷങ്ങളായി കടയ്ക്കൽ താലൂക് ആശുപത്രിയിൽ DYFI നടത്തിവരുന്ന ഇഫ്താർ വിരുന്നു ഇക്കൊല്ലവും വിപുലമായ രീതിയിൽ തുടക്കം കുറിച്ചു. ആശുപത്രിയിൽ വരുന്ന രോഗികൾക്കും, കൂട്ടിരുപ്പുകാർക്കും, ജീവനക്കാർക്കും നോയമ്പ് കഞ്ഞിയും പയറും, ഫ്രൂട്ട്സ് കിറ്റും കൊടുത്തു കൊണ്ട് കടക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌…

കുടുംബശ്രീയ്ക്ക് വീണ്ടും ദേശീയ പുരസ്‌ക്കാരം

എൻ യു എൽ എം പദ്ധതിയുടെ നടത്തിപ്പിൽ ദേശീയ തലത്തിൽ മികച്ച രണ്ടാമത്തെ സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തിരിക്കുന്നു. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ സ്പാർക്ക് റാങ്കിങ്ങിൽ കേരളം അവാർഡ് നേടുന്നത് തുടർച്ചയായ അഞ്ചാം തവണയാണ്. സംസ്ഥാനത്ത് പദ്ധതിയുടെ നോഡൽ ഏജൻസി…

GVHSS കടയ്ക്കൽ
സ്കൂളിന്റെ പോക്കറ്റ് PTA കോട്ടപ്പുറം ജംഗ്ഷനിൽ നടന്നു

GVHSS കടയ്ക്കൽ സ്കൂളിന്റെ മികവുകൾ പൊതു സമൂഹവുമായി പങ്കുവയ്ക്കുന്നതിനായി നടത്തിയ പോക്കറ്റ് PTA 23/03/2023 വ്യാഴം,5pm ന് കോട്ടപ്പുറം ജംഗ്ഷനിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എസ് ഷജി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ്‌ Adv. TR തങ്കരാജ് അധ്യക്ഷനായിരുന്നു സ്കൂൾ ഹെഡ്മാസ്റ്റർ…

ഹരിത വി. കുമാർ ഇന്ന് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേൽക്കും

ജില്ലയുടെ 56-ാമത് കളക്ടറായി ഹരിത വി. കുമാർ വെള്ളിയാഴ്ച രാവിലെ 9. 30ന് ചുമതലയേൽക്കും. തൃശ്ശൂർ കളക്ടറാ യിരിക്കെയാണ് സ്ഥലം മാറ്റം ലഭിച്ച് ജില്ലയി ലേക്ക് എത്തുന്നത്. നേരത്തെ സിവിൽ സ പ്ലൈസ് ഡയറക്ടർ, കോളേജീയേറ്റ് എഡൂ ക്കേഷൻ ഡയറക്ടർ, അർബൻ…