
സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളജുകൾ, ട്രെയിനിങ് കോളജുകൾ, മ്യൂസിക് കോളജുകൾ, സംസ്‌കൃത കോളജുകൾ, ഫിസിക്കൽ എഡ്യുക്കേഷൻ കോളജുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അധ്യാപകരിൽ നിന്ന് 2023-24 അക്കാദമിക് വർഷത്തേക്കുള്ള പൊതു സ്ഥലംമാറ്റത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷകൾ അധ്യാപകർ മാർച്ച് 15 നകവും പ്രിൻസിപ്പൽമാർ ഓൺലൈൻ അപേക്ഷകൾ പരിശോധിച്ച് മാർച്ച് 20 ന് മുമ്പും സമർപ്പിക്കണം. അപേക്ഷ സംബന്ധിച്ച വിശദാംശങ്ങൾ www.collegiateedu.gov.in ൽ ലഭ്യമാണ്.


