പ്രശസ്ത എഴുത്തുകാരി സാറ തോമസ് അന്തരിച്ചു.
88 വയസ്സായിരുന്നു. തിരുവനന്തപുരം നന്താവനത്തെ വീട്ടിലായിരുന്നു അന്ത്യം. നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയയായിരുന്നു,1934 ൽ തിരുവനന്തപുരത്തായിരുന്നു ജനനം. ജീവിതം എന്ന നദി ആണ് ആദ്യ നോവൽ നാർമടിപ്പുടവ, തണ്ണീർപന്തൽ, കാവേരി, യാത്രഎന്നിവ പ്രധാനപ്പെട്ട കൃതികളാണ്. നാർമടിപ്പുടവയ്ക്ക് 1979 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു, മുറിപ്പാടുകൾ, പവിഴമുത്ത്, അർച്ചന, അസ്തമയം എന്നീ നോവലുകൾ സിനിമകൾക്ക് പ്രമേയമായി നാളെ ഉച്ചയ്ക്ക് 2 മണിക്ക് പാറ്റൂർ മാർത്തോമാ പള്ളിയിൽ സംസ്ക്കാരം നടക്കും.
