
സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ‘കേരള ഫീഡ്സി’ന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തെ സർക്കാർ സ്കൂൾ വിദ്യാർത്ഥിനികൾക്കിടയിൽ മെൻസ്ട്രൽ കപ്പ് (എം -കപ്പ് )വിതരണം ചെയ്യുന്ന “സുരക്ഷിത് “പദ്ധതി നടപ്പിലാക്കുന്നത് ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം കടയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു.

പദ്ധതിയുടെ ഭാഗമായി ചടയമംഗലം മണ്ഡലത്തിലെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥിനികൾക്കായി ആരോഗ്യ, ശുചിത്വ ബോധവൽക്കരണ ക്ലാസും മെൻസ്ട്രൽ കപ്പ് ഉപകരണങ്ങൾ വിതരണവും നടന്നു 31-03-2023 വെള്ളിയാഴ്ച്ച രാവിലെ 10.30 കടയ്ക്കൽ GVHSS അങ്കണത്തിൽ നടന്ന സംസ്ഥാന തല ഉദ്ഘാടനം ബഹു: മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു.

കേരളത്തിലെ 10 മണ്ഡലങ്ങളിലാണ് ആദ്യഘട്ടമായി പദ്ധതി നടപ്പിലാക്കുന്നത്.സംസ്ഥാനത്തെ തെരഞ്ഞെടുത്ത സർക്കാർ സ്കൂളുകളിലെ പതിനയ്യായിരത്തിലധികം വിദ്യാർത്ഥിനികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും ചടയമംഗലം മണ്ഡലത്തിലെ കടയ്ക്കൽ GVHSS, കുമ്മിൾ GHSS,ചിതറ GHSS,വയല GHS, കരുകോൺ GHS, തേവന്നൂർ GHS, ചടയമംഗലം MGHSS എന്നീ സ്‌കൂളുകളിലെ വിദ്യാർഥിനികൾക്കാണ് മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തത്.

13 മുതൽ 17 വയസ്സ് വരെ പ്രായമുള്ള വിദ്യാർഥിനികൾക്കിടയിൽ മെൻസ്ട്രൽ കപ്പ് പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ കഴിഞ്ഞ വനിതാദിനത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.പരിസ്ഥിതി സൗഹൃദവും സുസ്ഥിരവും ചിലവു കുറഞ്ഞതുമായ മെൻസൽ കപ്പ് സാനിറ്ററി നാപ്കിന്റെ ബദലായാണ് കണക്കാക്കുന്നത്. മെഡിക്കൽ ഗ്രേഡ് സിലിക്കൺ കൊണ്ടാണ് ഈ നാപ്കിൻ നിർമ്മിച്ചിട്ടുള്ളത്. 6 മുതൽ 8 മണിക്കൂർ വരെ ഇത് സംരക്ഷണം നൽകും 10 വർഷം വരെ ഒരു കപ്പ് തന്നെ ഉപയോഗിക്കുവാനും സാധിക്കും.

പൊതു മേഖല സ്ഥാപനമായ എച്ച് എൽ എൽ ലൈഫ് കെയറുമായി സഹകരിച്ചാണ് കേരളാ ഫീഡ്സ് ലിമിറ്റഡ് സുരക്ഷിത് പദ്ധതി നടപ്പിലാക്കുന്നത്.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ അധ്യക്ഷയായിരുന്നു കേരള ഫീഡ്സ് എം. ഡി ഡോ : ബി ശ്രീകുമാർ സ്വാഗതം പറഞ്ഞു. ആശംസകൾ അറിയിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പർ ജെ നജീബത്ത്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ റസീന എം ജെ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധിൻ കടയ്ക്കൽ, സ്കൂൾ പി റ്റി എ പ്രസിഡന്റ് അഡ്വ റ്റി ആർ തങ്കരാജ് പ്രിൻസിപ്പാൾ എ നജീം, ഹെഡ്മാസ്റ്റർ വിജയകുമാർ എന്നിവർ സംസാരിച്ചു.




