കടയ്ക്കൽ കുറ്റിക്കാട് യു പി എസ് സ്കൂളിന്റെ വാർഷികം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡന്റ് മുഹമ്മദ് ഷാഫി അധ്യക്ഷനായിരുന്നു, സ്റ്റാഫ് സെക്രട്ടറി അജയകുമാർ ഐ ആർ സ്വാഗതം പറഞ്ഞു,

ഹെഡ്മിസ്ട്രസ്സ് രാധാദേവി എംപി റിപ്പോർട്ട് അവതരിപ്പിച്ചു, പ്രതിഭകളെ ആദരിക്കൽ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ നിർവഹിച്ചു

, ഉപജില്ലാ വിദ്യാഭ്യാസ ആർ ബിജു ആദരിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ശ്രീജ കലാകായിക പ്രതിഭകൾക്ക് സമ്മാനവിതരണം നടത്തി,

കെ എം മാധുരി എൻഡോവ്മെന്റ് വിതരണം നടത്തി, ഈ വർഷം സ്കൂളിൽ നിന്ന് വിരമിക്കുന്ന സുധ ടീച്ചർക്ക് രാജേഷ് (ഡിപിസി ചടയമംഗലം )ഉപകാരം സമർപ്പിച്ചു,

ആശംസകൾ അറിയിച്ചുകൊണ്ട് മനുകുമാർ ആലിയോട്, കോട്ടക്കൽ പ്രഭാകരൻ, ഷാനിറാണി എം എസ്, ആശ കെ ജി എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

error: Content is protected !!