
എൻ യു എൽ എം പദ്ധതിയുടെ നടത്തിപ്പിൽ ദേശീയ തലത്തിൽ മികച്ച രണ്ടാമത്തെ സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തിരിക്കുന്നു. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ സ്പാർക്ക് റാങ്കിങ്ങിൽ കേരളം അവാർഡ് നേടുന്നത് തുടർച്ചയായ അഞ്ചാം തവണയാണ്. സംസ്ഥാനത്ത് പദ്ധതിയുടെ നോഡൽ ഏജൻസി കുടുംബശ്രീയാണ്. 15 കോടി രൂപയാണ് അവാർഡ് തുകയായി ലഭിക്കുക.

കേരളത്തിലെ ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കുടുംബശ്രീ, നഗരപ്രദേശങ്ങളിലെ ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുവാൻ ഏറ്റെടുത്ത് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് ദേശീയ നഗര ഉപജീവന മിഷൻ. കേരളത്തിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പാക്കി തുടങ്ങിയത് 2015 മെയ് മാസം മുതലാണ്. ആദ്യ ഘട്ടത്തിൽ 14 നഗരങ്ങളിൽ നടപ്പിലാക്കിയിരുന്ന പദ്ധതി 2016 നവംബർ 1 മുതൽ കേരളത്തിലെ മുഴുവൻ നഗരസഭകളിലേയ്ക്കും വ്യാപിപ്പിക്കുവാൻ തീരുമാനിച്ചു.



