
കടക്കൽ കോട്ടപ്പുറം സ്വദേശിനിയും അധ്യാപികയും, കോട്ടപ്പുറം എ രഘുനാഥൻ ഗ്രന്ഥശാലയുടെ ലൈബ്രേറിയനും,യുവകലാസാഹിതിയുടെ കടക്കൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ യുവകവിയും എഴുത്തുകാരിയുമാണ് ദീപ്തി സജിൻ. ആനുകാലികങ്ങളിലൂടെയും,മാഗസിനുകളിലൂടെയും,നവമാധ്യമങ്ങളിലൂടെയും നിരവധി കവിതകൾ ഇതിനോടകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്.

സാഹിത്യത്തിൽ കാവ്യകൗമുദി പുരസ്കാരം, സാഹിത്യപ്രതിഭ പുരസ്കാരം, അരീക്കോട് പുരസ്കാരം രാജീവ് ഗാന്ധി നാഷണൽ എക്‌സലന്റ് അവാർഡ്,കൃഷ്ണ കവിതകൾക്ക് കേരള ബുക്ക് ഓഫ് റെക്കോർഡ്സ്, 2022ലെ മികച്ച എഴുത്തുകാർക്ക് പരസ്പരം മാസിക ഏർപ്പെടുത്തിയ മടക്കാലിൽ കമലാ കൃഷ്ണൻ സ്മാരക സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

കടക്കലിന്റെ സാംസ്കാരിക ഭൂമികയിൽ നിറസാന്നിധ്യമായ യുവ കവിതയും എഴുത്തുകാരുമായ ദീപ്തി സജിന്റെ രാഗം എന്ന പ്രഥമ കവിതാ സമാഹാരത്തിന്റെ കവർ പേജിന്റെ പ്രകാശനം 8-03 2023 ൽ കടയ്ക്കൽ ദേവീക്ഷേത്ര സദസ്സിൽ വച്ച് പ്രശസ്ത സംഗീത സംവിധായകൻ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു. ഋഷികേശൻ നായർ പാവല്ല ഏറ്റുവാങ്ങി

ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് നിലമേൽ എൻ എസ് എസ് കോളേജിലെ മലയാളവിഭാഗം മുൻ മേധാവിയും അസോസിയേറ്റ് പ്രൊഫസറും റിസർച്ച് ഗൈഡുമായ ഡോക്ടർ എസ് മുരളീധരൻ നായർ ആണ്.

അഭിപ്രായ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത് മലയാളികളുടെ പ്രിയ കവി ശ്രീ കുരീപ്പുഴ ശ്രീകുമാറും, ഗോത്രകവി ശ്രീ അശോകൻ മറയൂരും ആണ്.പുസ്തകം പ്രസിദ്ധീകരിക്കുന്നത് മഞ്ചരി ബുക്സ് ആണ്.




