കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന കടയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി (KIMSAT)ഏപ്രിൽ ആദ്യവാരം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്.
കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെയും, നാട്ടിലെ ബഹുജനങ്ങ ളുടേയും ഓഹരി പങ്കാളിത്തത്തിൽ പടുത്തുയർത്തിയ ആതുര സേവനരംഗത്തെ ജനകീയ കൂട്ടായ്മയാണ് ഈ ഹോസ്പിറ്റൽ സമൂച്ചയം.
കടയ്ക്കലിന്റെ ആതുര ചികിത്സ രംഗത്ത് ഒരു മുതൽക്കൂട്ട് ആകും ഈ ഹോസ്പിറ്റൽ എന്ന് സംശയമില്ല.വൈദ്യശാസ്ത്രത്തിന്റെ ആധുനിക നേട്ടങ്ങൾ കുറഞ്ഞ ചെലവിൽ സാധാരണക്കാരിലേക്കെത്തിക്കത്തക്കവിധത്തിൽ .വിവരസാങ്കേതിക വിദ്യയുടെയും നൂതന സാങ്കേതിക സംവിധാനങ്ങളുടെയും എല്ലാ ഗുണവശങ്ങളും രോഗചികിത്സയ്ക്കായി പ്രയോജനപ്പെടുത്തി രോഗീ സൗഹൃദ ആശുപത്രിയായാണ് ഇത് ആരംഭിക്കുന്നത്.ആധുനിക സാങ്കേതിക വിദ്യകളുടെയും, നൂതനമായ മെഷീനറികളുടെയും സഹായത്താൽ രോഗ നിർണ്ണയവും,ചികിത്സയും ഒരുകൂട്ടം വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും KIMSAT ൽ നിന്നും ലഭ്യമാകും.
എല്ലാവിധ ആധുനിക ചികിത്സയും ഇവിടെ ലഭിക്കും.എമർജൻസി ആൻഡ് കാഷ്വാലിറ്റി, ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്,ജനറൽ സർജറി, ഇ എൻ ടി, ഗ്യാസ്ട്രോ എൻട്രോളജി, റസ്പിറേറ്ററി മെഡിസിൻ, കാർഡിയോളജി, കാർഡിയോ സർജറി, ന്യൂറോളജി,ഡയബറ്റോളജി, ഡർമറ്റോളജി,യൂറോളജി എന്നീ വിഭാഗങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.കൂടാതെ ബ്ലഡ് ബാങ്ക്, സി റ്റി സ്‌കാൻ, എം ആർ ഐ സ്‌കാൻ, ഐ സി യു ആംബുലൻസ്, ഫാർമസി സേവനങ്ങളും ലഭ്യമാണ്.
രോഗികൾക്കും ശസ്ത്രക്രിയാനന്തര രോഗികൾക്കും പ്രത്യേക പരിചരണത്തിനായി ആശുപത്രിയിൽ പ്രത്യേക ഐസിയു ഉണ്ട്. ഈ യൂണിറ്റിൽ കാർഡിയാക്, മോണിറ്റർ, ഓക്സിജൻ, വെന്റിലേറ്റർ സപ്പോർട്ട് സിസ്റ്റങ്ങൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.
കാർഡിയോളജി ഐ സി, ഓപറേഷൻ തീയേറ്ററുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.വിശാലമായ പാർക്കിംഗ് ഗ്രൗണ്ട് മറ്റൊരു പ്രത്യേകതയാണ്. കേരളത്തിലെ അറിയപ്പെടുന്ന വിദഗ്ധ ഡോക്ടർമാരുടെ സേവനം ഇവിടെനിന്നും ലഭിക്കും.
കേരളത്തിലെ തന്നെ ഏറ്റവും മാതൃകാപരമായി പ്രവർത്തിക്കുന്ന ബാങ്കാണ് കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക്.
ബാങ്ക് ഭരണ സമിതിയുടെ എല്ലാപ്രവർത്തനവും.ബാങ്ക് പ്രസിഡന്റും, KIMSAT ഹോസ്പിറ്റലിന്റെ ചെയർമാനുമായ എസ് വിക്രമന്റെ നേതൃത്വത്തിലാണ് നടന്നുവരുന്നത്. ബാങ്ക് വൈസ് പ്രസിഡന്റ് പി പ്രതാപനും, സെക്രട്ടറി അശോകനും, ഭരണ സമിതി അംഗങ്ങളും എല്ലാ പിന്തുണയും നൽകുന്നു.